/indian-express-malayalam/media/media_files/2025/01/20/2vaDSbQiwIficXcfN4N7.jpg)
നീരജ് ചോപ്ര വിവാഹിതനായി Photograph: (എക്സ്)
ജാവലിൻ ത്രോയിലൂടെ രാജ്യത്തേക്ക് രണ്ട് ഒളിംപിക്സ് മെഡലുകളെത്തിച്ച അഭിമാന താരം നീരജ് ചോപ്ര വിവാഹിതനായി. വിവാഹ ചിത്രങ്ങൾ നീരജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഹരിയാനയിൽ നിന്നുള്ള ഹിമാനിയാണ് വധു.
നീരജിന്റെ വിവാഹ ചിത്രങ്ങൾ സൈബറിടങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇതിനു പിന്നാലെ ഹിമാനിയെ തിരഞ്ഞ് നിരവധി ആരാധകർ ഗൂഗിളിൽ എത്തിയിട്ടുണ്ട്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 2 ലക്ഷത്തിലധികം ആളുകളാണ് ഹിമാനിയെ ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഹിമാനി.
/indian-express-malayalam/media/post_attachments/7018625a-714.png)
ആരാണ് നീരജിന്റെ ഭാര്യ ഹിമാനി
ഹരിയാനയിലെ ലർസൌലി സ്വദേശിയാണ് നീരജിന്റെ ഭാര്യ ഹിമാനി. പാനിപത്തിലെ ലിറ്റിൽ എയ്ഞ്ചൽസ് സ്കൂളിലാണ് ഹിമാനി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നാലെ ഡൽഹി സർവകലാശാലയിലെ മിറാൻഡാ ഹൌസിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി.
സയൻസ് ആൻഡ് സ്പോർ്ട്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും ഹിമാനി പൂർത്തിയാക്കി. ടെന്നീസ് താരം എന്ന നിലയിൽ ഫ്രാങ്ക്ലിൻ പിയേഴ്സ് സർവകലാശാലയിൽ ഹിമാനി പാർട് ടൈം കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അംഹെസ്റ്റ് കോളജിലെ ടെന്നീസ് ടീമിന്റെ പരിശീലകയാണ് ഹിമാനി.
രണ്ട് ദിവസം മുൻപായിരുന്നു വിവാഹം എന്ന് നീരജിന്റെ ബന്ധുവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 'അതെ, രണ്ട് ദിവസം മുൻപ് ഇന്ത്യയിൽ വെച്ചായിരുന്നു വിവാഹം. വിവാഹ വേദി എവിടെയായിരുന്നു എന്ന് എനിക്ക് പറയാനാവില്ല. സോനിപത്തിൽ നിന്നുള്ളതാണ് പെൺകുട്ടി. അമേരിക്കയിൽ വിദ്യാഭ്യാസം നടത്തുകയാണ്. ഇരുവരും ഹണിമൂണിനായി രാജ്യത്തിന് പുറത്തേക്ക് യാത്ര ആരംഭിച്ചു. എവിടേക്കാണ് അവർ പോയത് എന്ന് എനിക്ക് അറിയില്ല. ഞങ്ങൾ എല്ലാം രഹസ്യമാക്കി വെക്കാനാണ് ആഗ്രഹിക്കുന്നത്, നീരജിന്റെ ബന്ധു ബിം പിടിഐയോട് പറഞ്ഞു.
Read More
- അമ്യൂസ്മെന്റ് റൈഡ് തകരാറിലായി; സന്ദർശകർ തലകീഴായി കുടുങ്ങി കിടന്നത് അര മണിക്കൂറോളംഅമ്യൂസ്മെന്റ് റൈഡ് തകരാറിലായി; സന്ദർശകർ തലകീഴായി കുടുങ്ങി കിടന്നത് അര മണിക്കൂറോളം
- ആ വൈറൽ പെൺകുട്ടി ഇവിടെയുണ്ട്; സോഷ്യൽ മീഡിയയിൽ തരംഗമായി 'കുംഭമേളയിലെ മൊണാലിസ'
- ജൂനിയർ എൻടിആറിനെ ഞെട്ടിച്ച് കൊച്ചുമിടുക്കൻ; ഡാൻസ് വീഡിയോ കണ്ടത് 2.6 കോടിയിലേറെപ്പേർ
- കോപ്പിയടി കൈയ്യോടെ പൊക്കി; അധ്യാപകനെ ക്ലാസ് മുറിയിലിട്ട് തല്ലി വിദ്യാർത്ഥി; വീഡിയോ
- 'ഇതാര് ജയറാമേട്ടനോ,' മോദിയുടെ ബോഡിഗാർഡിനെ കണ്ട് സോഷ്യൽ മീഡിയ
- മാളിൽ കുരങ്ങന്റെ 'ഷോപ്പിങ്;' യുവതിയുടെ ഷൂ തട്ടിയെടുത്ത് പരാക്രമം; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us