scorecardresearch

Google Trends:ഗൂഗിളിൽ ട്രെൻഡായി മുഹമ്മദ് യൂനുസിന്റെ വെളിപ്പെടുത്തൽ

ഗൂഗിളിന്റെ ഔദോഗീക കണക്കനുസരിച്ച് കഴിഞ്ഞ 22 മണിക്കൂറിൽ പതിനായിരത്തിലേറെ ആളുകളാണ് യുനൂസിൻറ വെളിപ്പെടുത്തൽ സംബന്ധിച്ചുള്ള വാർത്തകളും വീഡിയോകളും തിരഞ്ഞത്

ഗൂഗിളിന്റെ ഔദോഗീക കണക്കനുസരിച്ച് കഴിഞ്ഞ 22 മണിക്കൂറിൽ പതിനായിരത്തിലേറെ ആളുകളാണ് യുനൂസിൻറ വെളിപ്പെടുത്തൽ സംബന്ധിച്ചുള്ള വാർത്തകളും വീഡിയോകളും തിരഞ്ഞത്

author-image
Trends Desk
New Update
Muhammed Yunus

ഗൂഗിളിൽ ട്രെൻഡായി മുഹമ്മദ് യൂനുസിന്റെ വെളിപ്പെടുത്തൽ

കൊച്ചി: ബംഗ്ലാദേശ് പ്രക്ഷോഭത്തിന്റെ മുഖ്യസുത്രധാരനെ പരിചയപ്പെടുത്തി കൊണ്ടുള്ള നോബേൾ സമ്മാന ജേതാവും ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവുമായ മുഹമ്മദ് യൂനുസിന്റെ വെളിപ്പെടുത്തൽ ഗൂഗിളിൽ ട്രെൻഡാകുന്നു. ഗൂഗിളിന്റെ ഔദോഗീക കണക്കനുസരിച്ച് കഴിഞ്ഞ 22 മണിക്കൂറിൽ പതിനായിരത്തിലേറെ ആളുകളാണ് ഇത് സംബന്ധിച്ചുള്ള വാർത്തകളും വീഡിയോകളും തിരഞ്ഞത്. 

Advertisment

muhammed

അമേരിക്കയിൽ സംഘടിപ്പിച്ച ക്ലിന്റൺ ഗ്ലോബൽ ഇൻഷിയേറ്റീവ് വാർഷിക യോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് മുഹമ്മദ് യൂനുസ് ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണും നിലിവലെ പ്രസിഡന്റ് ജോ ബൈഡനുമുള്ള വേദിയിൽ വെച്ചാണ് യൂനുസ് വെളിപ്പെടുത്തൽ നടത്തിയത്. 

വിദ്യാർഥികളായ മൂന്നംഗ സംഘത്തെ വേദിയിലേക്ക് ക്ഷണിച്ചാണ് മുഹമ്മദ് യൂനുസ് വെളിപ്പെടുത്തൽ നടത്തിയത്. മൂന്നംഗ സംഘത്തിലെ മഹ്ഫുജ് അബ്ദുളള എന്ന യുവാവാണ് ഹസീനയെ പുറത്താക്കിയതിന്റെ പിന്നിലെ ബുദ്ധികേന്ദ്രമെന്നും അദ്ദേഹം വിശദമാക്കി. അതേസമയം, ബംഗ്ലാദേശ് പുതിയ പരിഷ്‌കാര അജണ്ട നടപ്പിലാക്കാൻ യോഗത്തിൽ വച്ച് ബൈഡൻ പിന്തുണ വാഗ്ദാനം ചെയ്തു.

Read More

Advertisment
Google Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: