scorecardresearch

Google Trends: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ്; ഗൂഗിളിൽ സംസാരവിഷയം

വെള്ളിയാഴ്ച അഞ്ചുമണിക്കൂറിൽ പത്ത് ലക്ഷം പേരാണ് ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഗൂഗിളിൽ തിരഞ്ഞത്. ഇതോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ഗൂഗിളിൽ ട്രെൻഡായി മാറിയത്

വെള്ളിയാഴ്ച അഞ്ചുമണിക്കൂറിൽ പത്ത് ലക്ഷം പേരാണ് ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഗൂഗിളിൽ തിരഞ്ഞത്. ഇതോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ഗൂഗിളിൽ ട്രെൻഡായി മാറിയത്

author-image
Trends Desk
New Update
bangladesh

വെള്ളിയാഴ്ച അഞ്ചുമണിക്കൂറിൽ പത്ത് ലക്ഷം പേരാണ് ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഗൂഗിളിൽ തിരഞ്ഞത്

കൊച്ചി: ഗൂഗിളിൽ ട്രെൻഡായി മാറുകയാണ് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരവും അത് സംബന്ധിച്ചുള്ള വാർത്തകളും. വെള്ളിയാഴ്ച അഞ്ചുമണിക്കൂറിൽ പത്ത് ലക്ഷം പേരാണ് ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഗൂഗിളിൽ തിരഞ്ഞത്. ഇതോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ഗൂഗിളിൽ ട്രെൻഡായി മാറിയത്. 

Advertisment

കാൺപൂരിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം വിവാദങ്ങൾ കൊണ്ടാണ് കൂടുതൽ ശ്രദ്ധേയമായത്. ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയിൽ പ്രതിഷേധിച്ച് മത്സരം നടക്കുന്ന ദിവസം കാൺപൂരിൽ ഹർത്താൽ ആചരിക്കുമെന്ന് ചില സംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ വെള്ളിയാഴ്ച മത്സരത്തിനിടയിൽ ബംഗ്ലാദേശ് ആരാധകനെ ഒരുസംഘം ആളുകൾ മർദ്ദിക്കുകയും ബംഗ്ലാദേശ് പതാക ബലമായി പിടിച്ചുവാങ്ങുകയും ചെയ്തിരുന്നു. ഇതും ഏറെ വിവാദമായിരുന്നു.

bangladesh test

ചെന്നെയിൽ നടന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ആധികാരികമായ വിജയമാണ് ഇന്ത്യ നേടിയത്. ആ ആത്മവിശ്വാസത്തിലാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ആദ്യ ടെസ്റ്റിലെ വമ്പൻ തോൽവി മറികടക്കാനുള്ള കഠിന പരിശീലനത്തിലാണ് ബംഗ്ലാദേശ് ടീം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാമതാണ് നിലവിൽ ഇന്ത്യ. ഈ ടെസ്റ്റിലും വിജയിച്ചാൽ ലീഡ് വർധിപ്പിക്കാനാകും.

Read More

Advertisment

Google Trends Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: