scorecardresearch

'എന്റെ പിള്ളേരെ തൊടുന്നോടാ'; കടുവയ്ക്ക് ആള് മാറി പോയി!

Bear Viral Video: അമ്മക്കരടിക്ക് പിന്നിൽ കുഞ്ഞിക്കരടി മറഞ്ഞ് നിന്ന് സുരക്ഷ തേടി. അമ്മക്കരടി പ്രത്യാക്രമണത്തിന്റെ കരുത്ത് കാണിച്ചതോടെ കടുവയ്ക്ക് പിടിച്ചുനിൽക്കാനായില്ല

Bear Viral Video: അമ്മക്കരടിക്ക് പിന്നിൽ കുഞ്ഞിക്കരടി മറഞ്ഞ് നിന്ന് സുരക്ഷ തേടി. അമ്മക്കരടി പ്രത്യാക്രമണത്തിന്റെ കരുത്ത് കാണിച്ചതോടെ കടുവയ്ക്ക് പിടിച്ചുനിൽക്കാനായില്ല

author-image
Trends Desk
New Update
Bear save child from tiger

Bear save child from tiger Photograph: (Screengrab)

സ്വന്തം ജീവൻ കൊടുത്തും മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്ന മൃഗങ്ങളുടെ ദൃശ്യങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ഏത് കൊമ്പന് മുൻപിലും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി എല്ലാ കരുത്തുമെടുത്ത് അമ്മ പോരാടും. അങ്ങനെ പോരാടുന്ന ഒരു അമ്മക്കരടിയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. 

Advertisment

കടുവയാണ് കരടിക്കുഞ്ഞിനെ ലക്ഷ്യമിട്ട് എത്തിയത്. എന്നാൽ അമ്മക്കരടിക്ക് പിന്നിൽ കുഞ്ഞിക്കരടി മറഞ്ഞ് നിന്ന് സുരക്ഷ തേടി. അമ്മക്കരടി പ്രത്യാക്രമണത്തിന്റെ കരുത്ത് കാണിച്ചതോടെ കടുവയ്ക്ക് തോറ്റ് മടങ്ങേണ്ടി വന്നു. 

മോഹൻ പർഗൈയൻ ഐഎഫ്എസ് ആണ് എക്സിലൂടെ ഈ ദൃശ്യം പങ്കുവയ്ക്കുന്നത്. കടുവ തോറ്റോടിയിട്ടും പിന്മാറാൻ അമ്മക്കരടി തയ്യാറായില്ല. കടുവയുടെ പിന്നാലെയോടുകയാണ് അമ്മക്കരടി. കുഞ്ഞിക്കരടിയുടെ അടുത്ത് നിന്ന് ദൂരേക്ക് കടുവയെ ഓടിച്ചതിന് ശേഷമാണ് അമ്മ കരടി തന്റെ പോരാട്ടം അവസാനിപ്പിച്ചത്. 

Advertisment

തന്റെ കുഞ്ഞിനെ സംരക്ഷിക്കുക എന്നതിന് എല്ലാ മൃഗങ്ങളും തങ്ങളുടെ സർവശക്തിയും എടുത്ത് പോരാടും. തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ ഈ അമ്മക്കരടി ഏതറ്റം വരെയും പോകും എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇത്, വിഡിയോ പങ്കുവെച്ച് കൊണ്ട് ഐഎഫ്എസ് ഉദ്യോഗസ്ഥൻ പറയുന്നു.

Read More

Bear Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: