scorecardresearch

മെറ്റ് ഗാലയിൽ സ്റ്റാറായി തമിഴകത്തെ സൂപ്പർ താരങ്ങൾ; വിജയ്‌ ഞെട്ടിച്ചെന്ന് ആരാധകർ; വീഡിയോ

രജനികാന്ത്, കമൽഹാസൻ, വിജയ്, അജിത് കുമാർ, സൂര്യ തുടങ്ങി തമിഴ് സിനിമയിലെ താരരാജാക്കന്മാരെല്ലാം വീഡിയോയിലുണ്ട്

രജനികാന്ത്, കമൽഹാസൻ, വിജയ്, അജിത് കുമാർ, സൂര്യ തുടങ്ങി തമിഴ് സിനിമയിലെ താരരാജാക്കന്മാരെല്ലാം വീഡിയോയിലുണ്ട്

author-image
Trends Desk
New Update
Tamil Film Stars, Met gala

എഐ നിർമ്മിത ചിത്രം (ഇൻസ്റ്റഗ്രാം/jayprints)

പ്രശസ്തമായ മെറ്റ് ഗാല റെഡ് കാർപെറ്റിൽ എത്തിയ മലയാള സിനിമാ താരങ്ങളുടെ എഐ നിർമ്മിത വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ തമിഴകത്തെ സൂപ്പർ താരങ്ങൾ മെറ്റ് ഗാലയിൽ എത്തുന്ന ഒരു എഐ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്നത്.

Advertisment

രജനികാന്ത്, കമൽഹാസൻ, വിജയ്, അജിത് കുമാർ, സൂര്യ, ധനുഷ്, ശവകാർത്തികേയൻ, ചിമ്പു, വിശാൽ, രവി മോഹൻ തുടങ്ങി തമിഴിലെ താരരാജാക്കന്മാരെല്ലാം വീഡിയോയിലുണ്ട്. ഗംഭീര ലുക്കിലാണ് താരങ്ങളെല്ലാം വീഡിയോയിലെത്തുന്നത്. "jayprints" ആണ് എഐ വീഡിയോയ്ക്ക് പിന്നിൽ.

വീഡിയോയിൽ കമന്റുമായി ആരാധകരും എത്തിയിട്ടുണ്ട്. ദളപതി വിജയ്‌യെ കണ്ട് ഞെട്ടിയെന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്. "അജിത് - കൂൾ, ദളപതി - സ്വാഗ്, രജനികാന്ത് - ഫയർ, സൂര്യ - ഹോട്ട്" എന്നാണ് മറ്റൊരാളുടെ കമന്റ്. വിക്രത്തിനെയും മാധവനെയും ഉൾപ്പെടുത്തി വീഡിയോയുടെ രണ്ടാം ഭാഗം വേണമെന്നും ഒരാൾ കുറിച്ചിട്ടുണ്ട്.

Advertisment

മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലാണ് ഫാഷൻ ലോകം ഏറ്റവും ആവേശത്തോടെ നോക്കി കാണുന്ന മെറ്റ് ഗാല നടക്കുന്നത്. 'സൂപ്പർഫൈൻ: ടെയ്‌ലറിംഗ് ബ്ലാക്ക് സ്റ്റൈൽ' എന്നതാണ് ഈ വർഷത്തെ തീം. ഫണ്ട്‌റൈസിംഗ് ഇവന്റായാണ് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് മെറ്റ് ഗാല സംഘടിപ്പിക്കുന്നത്. ഏഴു നൂറ്റാണ്ടുകൾ പഴക്കമുള്ള ഫാഷൻ ശേഖരം സംരക്ഷിക്കുന്നതിനാണ് മെറ്റ് ഗാലയിൽ നിന്നു ലഭിക്കുന്ന വരുമാനം ചെലവഴിക്കുന്നത്. അതിനാൽ തന്നെ, മെറ്റ് ഗാലയിലേക്ക് ക്ഷണം ലഭിച്ചാലും താരങ്ങളും അതിഥികളുമെല്ലാം അവരുടെ സീറ്റുകൾക്ക് പണം നൽകേണ്ടതുണ്ട്. 

Read More

Surya Ajith kumar Rajinikanth Kamal Haasan Vijay Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: