scorecardresearch

"ഇത് മനിത കാതൽ അല്ല, അതൈയും താണ്ടി പുനിതമാനത്;" ചുണ്ടിൽ പച്ചകുത്തിയ യുവാവിനെ ട്രോളി സോഷ്യൽ മീഡിയ

നെറ്റിയൽ കാമുകന്റെ പേരു പച്ചകുത്തുന്ന യുവതിയുടെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു

നെറ്റിയൽ കാമുകന്റെ പേരു പച്ചകുത്തുന്ന യുവതിയുടെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു

author-image
Trends Desk
New Update
Tattoo

ചിത്രം: ഇൻസ്റ്റഗ്രാം

പ്രണയിക്കുന്നവർ പരസ്പരം പങ്കാളികളുടെ പേരും ജന്മദിനവുമൊക്കെ ശരീരത്തിൽ പച്ചകുത്താറുണ്ട്. ചിലർ ഒരുമിച്ച് കപ്പിൾ ടാറ്റുവും ചെയ്യാറുണ്ട്. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ടാറ്റു വിഡായോയാണ് കാണികളിൽ ഞെട്ടലുണ്ടാക്കിയത്. പ്രണയിനിയുടെ പേരാണ് യുവാവ് ടാറ്റു ചെയ്തത്.

Advertisment

ടാറ്റുവിന്റെ ഡിസൈനോ, വലുപ്പമൊ അല്ല, മറിച്ച് ടാറ്റു ചെയ്ത സ്ഥലമാണ് ആളുകളെ അമ്പരപ്പിച്ചത്. കീഴ്ചുണ്ടിനുള്ളിലാണ് യുവാവ് തന്റെ പ്രണയിനിയുടെ പേര് പതിപ്പിച്ചത്. 'tatto_abhishek_sapkal_4949' എന്ന പേജാണ് വീഡിയോ പങ്കിട്ടത്.

'അമൃത' എന്ന പേര് യുവാവിന്റെ ചുണ്ടിൽ പച്ചകുത്തുന്നത് വീഡിയോയിൽ കാണാം, തുടർന്ന് ചുണ്ടിലെ ടാറ്റുവുമായി യുവാവ് ക്യാമറയിലേക്ക് പോസുചെയ്യുന്നുമുണ്ട്. 'സ്നേഹം' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്.

Advertisment

വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ചിരപടർത്തി വൈറലാകുകയായിരുന്നു. 8 ദശലക്ഷത്തിലധികം കാഴ്‌ചകളും നേടി. കഴിഞ്ഞ വർഷം ഡിസംബറിൽ പങ്കുവച്ച വീഡിയോയാണ് വീണ്ടും ശ്രദ്ധനേടുന്നത്. യുവാവിനെ പരിഹസിച്ചും ആക്ഷേപിച്ചുമാണ് പോസ്റ്റിലെ ഭൂരിപക്ഷം കമന്റുകളും. 'ഇത് പ്രണയമല്ല, ഭ്രാന്താണ്' എന്ന കമന്റുകളായിരുന്നു കൂടുതലും. 'ഇതാകുമ്പോൾ പ്രണയിനി ഉപേക്ഷിച്ചാലും കുഴപ്പം ഇല്ല' എന്നാണ് മറ്റൊരാൾ കമന്റു ചെയ്തത്.

സമാനമായ മറ്റൊരു വീഡിയോയും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന സ്റ്റാൻസ്‌കോവ്‌സ്‌കി എന്ന യുവതിയാണ് തന്റെ കാമുകന്റെ പേര് ടാറ്റു ചെയ്തത്. ചുണ്ടിനു പകരം നെറ്റിയിലാണ് ചെയ്തതെന്നു മാത്രം. നിരവധി വിമർശനങ്ങളാണ് അന സ്റ്റാൻസ്‌കോവ്‌സ്‌കിയ്ക്ക് ലഭിച്ചത്.

Read More Trending Stories Here

Instagram Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: