scorecardresearch

ഓൺലൈനിൽ ഓർഡർചെയ്തത് ഐഫോൺ 15; കിട്ടിയത് ഒന്നാന്തരം വ്യാജൻ; ആമസോണിന്റെ മറുപടി ഇങ്ങനെ

നിരവധി ഉപയോക്താക്കളാണ് സമാന അനുഭവം പങ്കുവച്ച് പോസ്റ്റിൽ കമന്റുമായെത്തുന്നത്

നിരവധി ഉപയോക്താക്കളാണ് സമാന അനുഭവം പങ്കുവച്ച് പോസ്റ്റിൽ കമന്റുമായെത്തുന്നത്

author-image
Trends Desk
New Update
Fake iPhone

ചിത്രം: ഇൻസ്റ്റഗ്രാം, ഫ്രിപിക്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ 1.5 ദശലക്ഷം ഫോളോവേഴ്സുള്ള ഒരു ഉപയോക്താവ് അടുത്തിടെ പങ്കുവച്ച പോസ്റ്റാണ് സൈബറിടങ്ങളിൽ ചർച്ചയ്ക്ക് വഴിവച്ചത്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിൽ നിന്ന് ഐഫോൺ 15 ഓർഡർ ചെയ്തപ്പോൾ, ലഭിച്ചത് വ്യാജ ഐഫോണാണെന്നാണ് ഉപയോക്താവ് അവകാശപ്പെടുന്നത്. വ്യാജ ഫോണിന്റെ ചിത്രങ്ങൾ സഹിതമാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

Advertisment

ചിത്രങ്ങൾക്കൊപ്പം, ആമസോൺ സെല്ലറായ 'അപ്പാരിയോ' വിതരണം ചെയ്തത് വ്യാജ ഐഫോണാണെന്നും, പെട്ടിയൽ ചാർജിങ്ങ് കേബിൾ ലഭിച്ചില്ലെന്നും, ആർക്കെങ്കിലും സമാന അനുഭവം ഉണ്ടായിട്ടുണ്ടോ​ എന്നുമാണ് പേജ് കുറിച്ചത്.

പോസ്റ്റ് വൈറലായതോടെ, ആമസോൺ ഒഫിഷ്യൽ പേജുതന്നെ പോസ്റ്റിൽ പ്രതികരണവുമായി എത്തി. ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ ക്ഷമാപണം നടത്തിയാണ് ആമസോണിന്റെ മറുപടി. പാക്കേജിൽ തെറ്റായ ഉൽപ്പന്നം ലഭിച്ചതിൽ ഖേദിക്കുന്നതായും, വിശദാംശങ്ങൾ നൽകിയാൽ 6- 12 മണക്കൂറിനുള്ളൽ അപ്ഡേറ്റ് അറിയിക്കാമെന്നും, കമ്പനി മറുപടി നൽകി.

Advertisment

താൻ പണം തിരകെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിശദാംശങ്ങൾ കമ്പനിയെ അറിയിച്ചിട്ടുണ്ടെന്ന് യുവാവും കമ്പനിക്ക് മറുപടി നൽകി. പോസ്റ്റ് ശ്രദ്ധനേടിയതോടെ നിരവധി നെറ്റിസൺമാരാണ് പോസ്റ്റിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. "ഞാൻ 15 ദിവസം മുൻപ് ഐഫോൺ ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് പഴയ ആൻഡ്രോയിഡ് ഫോണായിരുന്നു. കമ്പനിയിൽ സഹായം അഭ്യർത്ഥിച്ചെങ്കിലും നിരസിച്ചു. എന്റെ പണംപോയി, ദയവായി ആമസോണിൽ വിലകൂടിയ സാധനങ്ങൾ വാങ്ങരുത്," ഒരു ഉപയോക്താവ് അനുഭവം പങ്കുവച്ച് കമന്റു ചെയ്തു.

Read More Trending Stories Here

Amazon Fake Iphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: