/indian-express-malayalam/media/media_files/tGDAUKRgSeps314BXUnX.jpg)
ഫൊട്ടോ- സ്ക്രീൻ ഗ്രാബ്
പട പേടിച്ചു പന്തളം ചെന്നപ്പോൾ എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ..ഏതാണ്ട് ആ അവസ്ഥയിലായ ഒരു പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അടിച്ചു ഫിറ്റായ ഒരു യുവാവിന്റെ ഷർട്ടിനുള്ളിലാണ് സാമാന്യം നല്ല വലിപ്പത്തിലുള്ള ഒരു മൂർഖൻ പാമ്പ് കയറിക്കൂടിയത്. വല്യ അപകടം ഒന്നും സംഭവിക്കാതെ പാമ്പിനെ ഇയാളുടെ ഷർട്ടിനുള്ളിൽ നിന്നും പുറത്തെത്തിക്കുന്നതാണ് വീഡിയോയിൽ.
അടിച്ച പൂസായി ഏതോ പറമ്പിൽ കിടന്നപ്പോഴാണ് പാമ്പ് ഇയാളുടെ ഷർട്ടിനുള്ളിൽ കയറിക്കൂടിയത് എന്നാണ് വീഡിയോയിൽ കാണുന്ന പ്രദേശം വെച്ച് നോക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. മുഴുവെള്ളത്തിലായ യുവാവിന്റെ മണം അടിച്ചിടടാണോ എന്നറിയില്ല പാമ്പും ഏതാണ്ട് മയങ്ങിയ അവസ്ഥയിലാണ് വീഡിയോയിൽ. അതിനാൽ തന്നെ പുറത്തേക്കെത്തിക്കാനുള്ള ശ്രമത്തിനിടയിൽ ഇയാൾക്ക് നേരെ യാതൊരു തരത്തിലുള്ള ആക്രമണവും പാമ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല എന്നതും വീഡിയോയിൽ വ്യക്തമാണ്.
മൂർഖന് ചെറിയൊരു കൈയബദ്ധം, ഒളിക്കാൻ കേറിയത് വേറൊരുഅടിച്ചു പാമ്പായി കിടന്നവന്റെ ഷർട്ടിനുള്ളിൽ!!
— IE malayalam (@IeMalayalam) February 22, 2024
Courtesy: WhatsApp Forward pic.twitter.com/0C36AR3Fud
യുവാവിന്റെ വയറിൽ ചുറ്റിയ നിലയിലാണ് പാമ്പിനെ വീഡിയോയിൽ കാണാനാവുന്നത്. ഇതെങ്ങനെ ഇവിടെ കയറി കൂടി എന്നതടക്കമുള്ള ഹിന്ദിയിലുള്ള സംസാരവും വീഡിയോയിൽ വ്യക്തമാണ്. യുവാവിന്റെ സുഹൃത്തുക്കളാണ് പാമ്പിനെ മറ്റൊരു 'പാമ്പിന്റെ' ദേഹത്ത് നിന്നും അതിസമർത്ഥമായി പുറത്തെത്തിക്കുന്നത്.
Read More Trending Stories Here
- സെൽഫി എടുത്തു, സ്റ്റാറ്റസ് വയ്ക്കാൻ യോഗം ഉണ്ടായില്ല; സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം
- അമ്പോ, ഇന്ദിരാമ്മ പൊളിച്ച്; 82 വയസ്സിലെ അഡാർ വർക്ക് ഔട്ട്, വീഡിയോ
- കിടിലം മീൻ വിഭവങ്ങൾ, കുടുംബമായി പോകാം, പോക്കറ്റ് കീറില്ല; സർക്കാരിന്റെ ന്യായ വില മീൻ ഹോട്ടൽ
- ആറു വരിയിലും നിവരാത്ത NH66 ദേശീയപാതയോ; കൊടും വളവുകളുടെ ആകാശദൃശ്യങ്ങൾ കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us