/indian-express-malayalam/media/media_files/2dVVQlX5dWgBAILlWpBt.jpg)
AI Generated Image
Trending, Viral Video: തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ കൂട്ടിലേക്ക് കടന്ന ആളെ സിംഹങ്ങൾ കൊന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. രാജസ്ഥാനിലെ അൽവാർ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാർ (34) സിംഹകൂട്ടിനു ചുറ്റുമുള്ള ബഫർ സോണിലേക്ക് ചാടിയപ്പോഴാണ് സംഭവം. സെൽഫിയെടുക്കാനായിട്ടാണ് ഇദ്ദേഹം ചാടിയത് എന്ന് മൃഗശാലയിലെ സെക്യൂരിറ്റി ജീവനക്കാരിൽ ഒരാൾ പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂട്ടിലേക്ക് ഇയാൾ ചാടാൻ തുടങ്ങുന്നത് കണ്ട സുരക്ഷാ ജീവനക്കാരൻ പെട്ടെന്നു പിന്നാലെ ഓടിയതായി തിരുപ്പതി പോലീസ് സൂപ്രണ്ട് മല്ലിക ഗാർഗ് പറഞ്ഞു.
“സെക്യൂരിറ്റി ഗാർഡ് തന്റെ അടുത്തേക്ക് ഓടുന്നത് കണ്ടപ്പോൾ, പുള്ളി ഒരു വാട്ടർ ടാങ്കിലേക്ക് ചാടി, 12 അടി ഉയരമുള്ള വേലിക്ക് മുകളിലൂടെ കയറി, അകത്തേക്ക് ചാടി. അതിൽ ഒരു ആൺ സിംഹവും രണ്ട് പെൺസിംഹങ്ങളും ഉണ്ട്. അകത്തേക്ക് ചാടിയ ആൾ ചെന്ന് വീണത് സിംഹങ്ങളുടെ മുന്നിലേക്ക്. അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു,” ഗാർഗ് പറഞ്ഞു.
അയാളെ ആക്രമിച്ചു കൊന്നതിനു ശേഷം, പരിചാരകർ വന്നു തീറ്റ കൂടുകളിലേക്ക് കയറ്റുന്നത് വരെ സിംഹങ്ങൾ അയാളുടെ സമീപത്ത് നിന്നു, സിംഹങ്ങൾ പോയതിനു ശേഷമാണ് അദ്ദേഹത്തിന്റെ ശരീരം പുറത്തേക്ക് എടുക്കാൻ പറ്റിയത്.
ഏഷ്യയിലെ ഏറ്റവും വലിയ മൃഗശാല
ഇദ്ദേഹത്തിന്റെ ആധാർ കാർഡ് കണ്ടെത്തിയതായും അതിൽ നിന്നും അൽവാറിലെ ബൻസൂർ ഗ്രാമത്തിലെ ഒരു വിലാസം കണ്ടെത്തിയതായും എസ്പി പറഞ്ഞു.
"ഞങ്ങൾ അദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നും ഒരു ബസ് ടിക്കറ്റ് കണ്ടെത്തി. ഫെബ്രുവരി 13-ന് ഹൈദരാബാദിൽ നിന്ന് തിരുപ്പതിയിലേക്ക് വന്നതാണ്. ഇദ്ദേഹം ഒരു ഡ്രൈവറാണെന്ന് തോന്നുന്നു. ആധാർ കാർഡിൽ കണ്ട ഒരു മൊബൈൽ നമ്പറിൽ ഞങ്ങൾ ബന്ധപ്പെട്ടു, അത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെതാണെന്ന് മനസ്സിലായി. വെള്ളിയാഴ്‌ച ഗ്രാമത്തിൽ പോകുമെന്നും കുടുംബത്തെ കുറിച്ച് അന്വേഷിച്ചിട്ടു തിരികെ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രഹ്ലാദ് ഗുജ്ജർ എന്തിനാണു തിരുപ്പതിയിലേക്ക് വന്നതെന്ന്ന്ന് സുഹൃത്തിനു ഒരു സൂചനയും ഇല്ലായിരുന്നു. തനിച്ചായിരുന്നു, മൃഗശാലയിലേക്ക് വന്നത്. ഒറ്റ ടിക്കറ്റ് വാങ്ങിയിരുന്നു. അസ്വാഭാവികതയൊന്നും ആരുടേയും ശ്രദ്ധിയിൽ പെട്ടില്ല. ഇയാൾ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്ന് അറിയാം. മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് അറിയാൻ ഞങ്ങൾ കുടുംബത്തെ കണ്ടെത്താൻ ശ്രമിക്കുകയാണ്, ”എസ്പി പറഞ്ഞു.
1,200 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ മൃഗശാലയാണിത്. നൂറുകണക്കിന് മൃഗങ്ങളുള്ള മൃഗങ്ങളുമുണ്ട്. സംഭവത്തെ തുടർന്ന് മൃഗശാല താത്കാലിമായി അടച്ചു.
Read More Trending Stories Here
- അമ്പോ, ഇന്ദിരാമ്മ പൊളിച്ച്; 82 വയസ്സിലെ അഡാർ വർക്ക് ഔട്ട്, വീഡിയോ
- കിടിലം മീൻ വിഭവങ്ങൾ, കുടുംബമായി പോകാം, പോക്കറ്റ് കീറില്ല; സർക്കാരിന്റെ ന്യായ വില മീൻ ഹോട്ടൽ
- ആറു വരിയിലും നിവരാത്ത NH66 ദേശീയപാതയോ; കൊടും വളവുകളുടെ ആകാശദൃശ്യങ്ങൾ കാണാം
- നാട്ടുകാരുടെ ക്ഷേമത്തിനും നാശത്തിനും വേണ്ടി പ്രേമിക്കും, കുറുക്കന്മാരെയും മൂർഖന്മാരെയും ബഹുമാനിക്കും... സിരിച്ച് സാവും ഈ പ്രതിജ്ഞ കേട്ടാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.