/indian-express-malayalam/media/media_files/2025/05/04/64fRG7NWmNvtE8tXpTtX.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
സോഷ്യൽ മീഡിയയ്ക്ക് എന്നും പ്രിയങ്കരാനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും, വീഡിയോകളുമെല്ലാം നിമിഷങ്ങൾക്ക് ഉള്ളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും മമ്മൂട്ടി കമ്പനി എംഡിയുമായ ജോര്‍ജ് പങ്കുവച്ച മമ്മൂട്ടിയുടെ ഒരു ചിത്രമാണ് സൈബറിടത്ത് തരംഗമാകുന്നത്.
കുറച്ചുദിവസങ്ങളായി വിശ്രമജീവിതത്തിലായിരുന്ന മമ്മൂക്കയെ കണ്ട ആവേശത്തിലാണ് ആരാധകർ. കൈയ്യിലെ ക്യാമറയിൽ കടലിനെ ഫോക്കസ് ചെയ്യുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ജോർജ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സർവ്വജ്ഞൻ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.
നിരവധി ആരാധകരാണ് ചിത്രത്തിൽ കമന്റുമായെത്തിയിരിക്കുന്നത്. "അയാൾ വലിയൊരു സിഗ്നൽ നൽകിയിട്ടുണ്ട്","തിരുമ്പി വാ തലേ", "ഹി ഇസ് ബാക്ക്" എന്നിങ്ങനെയാണ് പോസ്റ്റിലെ കമന്റുകൾ.
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് മമ്മൂട്ടി നായകനായി ഒരുങ്ങുന്നത്. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത 'ബസൂക്ക'യാണ് അവസാനമായി തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം. ഗെയിം ത്രില്ലറായെത്തിയ ചിത്രത്തിൽ, സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അടക്കം നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.
Read More
- 'ചക്കരയുമ്മ,' സുൽഫത്തിന് പിറന്നാൾ ആശംസയുമായി ദുൽഖർ
- "പല്ലിക്ക് മേക്കപ്പ് ഇട്ടപോലെ ഉണ്ടല്ലോ," കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി രേണു സുധി
- പഹൽഗാം പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്ത് പൊലീസ്
- അന്ന് മൈനസ് ഏഴ് ഡിഗ്രിയിൽ ഞങ്ങൾ മരിച്ചുപോവുമായിരുന്നു: മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കിട്ട് സാറയും ജാൻവിയും
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.