/indian-express-malayalam/media/media_files/2025/01/14/ZiBgmimI5ySibfJ72zL9.jpg)
Messi with trophy Photograph: (instagram)
Lionel Messi Viral Video: മെസി ഉൾപ്പെട്ട അർജന്റീന ടീം കേരളത്തിലേക്ക് സൗഹൃദ മത്സരം കളിക്കാനായി എത്തുമോ? ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മെസി വരും എന്ന് കായിക മന്ത്രി പറയുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത വിരളമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടയിൽ മെസിയുടെ ഒരു വിഡിയോയാണ് വൈറലാവുന്നത്. എന്തുകൊണ്ട് കേരളത്തിലേക്ക് വരുന്നില്ല എന്ന് മെസി പറയുന്ന വിഡിയോ. അതും മലയാളത്തിൽ!
മെസിയുടെ മലയാളത്തിൽ ഡബ് ചെയ്ത വിഡിയോയാണ് ചിരി പടർത്തുന്നത്. സൈഡ് കൊടുക്കാത്തതിന് ഒരു ചങ്ങാതിനെ ബോണറ്റിൽ കയറ്റിയിട്ട് കൊന്നില്ലേ..ഇങ്ങനെയുള്ള നാട്ടിലേക്ക് എങ്ങനെയാണ് വരുന്നത്. ഞാൻ സൈഡ് കൊടുക്കാതെ പോയാൽ എന്നേയും ഇങ്ങനെ ചെയ്താലോ എന്നാണ് വിഡിയോയിൽ മെസി ചോദിക്കുന്നത്.
അൽതാഫ് എന്നയാളാണ് സമൂഹമാധ്യമങ്ങളിൽ മെസിയുടെ ഈ ഡബ് ചെയ്ത രസകരമായ വിഡിയോ പങ്കുവെച്ചത്. മെസി കേരളത്തിലേക്ക് വരുമോ ഇല്ലയോ എന്ന ചർച്ചകൾ ചൂടുപിടിക്കുന്നതിന് ഇടയിൽ ആരാധകർക്കിടയിൽ ഈ വിഡിയോ വൈറലാവുകയും ചെയ്തു.
അർജന്റീന ടീം കേരളത്തിലേക്ക് വരും എന്ന് മന്ത്രിയും സ്പോൺസറും പറയുന്നുണ്ടെങ്കിലും അതിന് മുൻപിലുള്ള വെല്ലുവിളികളാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടത്താൻ പരിഗണിക്കുന്നത്.
വെല്ലുവിളികൾ ഇങ്ങനെ
2017ൽ അണ്ടർ 17 ലോകകപ്പ് നടന്നപ്പോൾ ഫിഫയുടെ സുരക്ഷാ നിബന്ധനകൾ പാലിക്കുന്നതിന് വേണ്ടി 29000 കാണികളെ മാത്രമാണ് കലൂരിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. ഫിഫയുടെ നിയമം അനുസരിച്ച് സ്റ്റേഡിയത്തിൽ എന്തെങ്കിലും സുരക്ഷാ പ്രശ്നം ഉണ്ടായാൽ എട്ട് മിനിറ്റിനുള്ളിൽ കാണികളെ സ്റ്റേഡിയത്തിന് പുറത്തിറക്കാൻ സാധിക്കണം. കലൂർ സ്റ്റേഡിയത്തിൽ സംവിധാനങ്ങൾ ഇതിന് പ്രാപ്തമാണോ? പ്രാപ്തമല്ല എന്നതിനാലാണ് കാണികളുടെ എണ്ണം കുറയ്ക്കേണ്ടി വന്നത്. മാത്രമല്ല മെസിയേയും സംഘത്തേയും ഇത്രയും പണം മുടക്കി കൊണ്ടുവരുന്നത് 29000 കാണികൾക്ക് മുൻപിൽ കളിപ്പിക്കാൻ വേണ്ടി മാത്രമാണോ?
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള ലൈസൻസ് റദ്ദാക്കിയത് സുരക്ഷ പ്രശ്നങ്ങളെ തുടർന്നാണ്. സ്റ്റേഡിയത്തിൽ നിരവധി റെസ്റ്റോറന്റുകളുണ്ട്. ഫിഫയുടെ ചട്ടങ്ങൾ ഇത് അനുവദിക്കുന്നില്ല. അർജന്റീനയെ കൊണ്ടുവന്ന് കലൂരിൽ മത്സരം സംഘടിപ്പിക്കുമ്പോൾ ഈ കടകൾ അടച്ചിട്ടാൽ പോലും മത്സരം സംഘടിപ്പിക്കുക എത്രമാത്രം പ്രായോഗികമാണ്? ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തി വേണം മെസിയേയും അർജന്റീനയേയും കേരളത്തിലേക്ക് കൊണ്ടുവരാൻ.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അർജന്റീനയുടെ മത്സരം വെച്ചാൽ കൂടുതൽ കാണികളെ പ്രവേശിപ്പിക്കാനാവും. എന്നാൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരത്തിനുള്ള ടർഫ് കൊണ്ടുവരുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷൻ സമ്മതിക്കുമോ? കോടികൾ മുടക്കിയാണ് കെസിഎ ഗ്രീൻഫീൽഡിൽ പിച്ച് തയ്യാറാക്കിയിരിക്കുന്നത്. മത്രമല്ല, അർജന്റീനയെ കേരളത്തിൽ കൊണ്ടുവന്ന് സൗഹൃദ മത്സരം കളിപ്പിക്കണം എങ്കിൽ റാങ്കിങ്ങിൽ 50നുള്ളിൽ വരുന്ന ടീമിനേയും കൊണ്ടുവരണം. ഇതും സാധ്യമാകുമോ?
Read More
- മെറ്റ് ഗാലയിൽ തിളങ്ങി മോഹൻലാലും മമ്മൂട്ടിയും; ഒപ്പം മലയാളികളുടെ പ്രിയ താരങ്ങളും; വീഡിയോ
- 'റാമ്പിൽ തിളങ്ങി വിണ്ണിലെ താരങ്ങൾ,' അഞ്ഞൂറാൻ തൂക്കിയെന്ന് കമന്റ്; വൈറലായി വീഡിയോ
- 'ഇതെന്തോന്ന്... പിശാചുക്കളുടെ സംസ്ഥാന സമ്മേളനമോ?' പ്രണവിന്റെ പോസ്റ്റിൽ കമന്റുമായി ആരാധകർ
- 'സാറ്റുകളി തുടരും,' ചിരിപ്പിച്ച് ജോർജ് സാറും ബെൻസും; വൈറലായി തുടരും സ്പൂഫ് വീഡിയോ
- മഴ നനയാതിരിക്കാൻ ചേർത്ത് പിടിച്ചു; പകരംവയ്ക്കാനില്ലാത്ത സ്നേഹം
- വേടനൊപ്പം മണിച്ചേട്ടനും ഉണ്ടായിരുന്നെങ്കിൽ; വൈറലായി എഐ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us