scorecardresearch

എന്റമ്മേ ഇത് വിവാഹ പന്തലോ അതോ അവതാറിന്റെ സെറ്റോ?

75 ദിവസം കൊണ്ടാണ് 106,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ആഡംബര വിവാഹ വേദി നിർമ്മിച്ചത്

75 ദിവസം കൊണ്ടാണ് 106,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ആഡംബര വിവാഹ വേദി നിർമ്മിച്ചത്

author-image
Trends Desk
New Update
Lavender themed wedding venu

ചിത്രം: ഇൻസ്റ്റഗ്രാം

ഹൈദരാബാദിൽ നിർമ്മിച്ച ഒരു കൂറ്റൻ വിവാഹ വേദിയുടെ ചിത്രങ്ങളാണ് കുറച്ച് ദിവസമായി സൈബർ ലോകത്ത് ശ്രദ്ധനേടുന്നത്. 106,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പന്തലാണ് നെറ്റിസൺമാരിൽ അമ്പരപ്പുണ്ടാക്കുന്നത്.

Advertisment

ലാവെൻഡർ തീമിലുള്ള പടുകൂറ്റൻ വേദിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. 75 ദിവസമെടുത്താണ് പന്തലിന്റെ നിർമ്മാണം. ലാവെൻഡർ നിറത്തിലൊരുക്കിയിരിക്കുന്ന വേദി, ഇതേ നിറത്തിലുള്ള പൂക്കളും, കസേരകളും മേശകളും മറ്റ് അലങ്കാരങ്ങളും കൊണ്ട് ആകർഷകമായാണ് നിർമ്മിച്ചിരിക്കുന്നത്.

റോഡുകളും പാർക്കിംഗ് ഏരിയകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഈ ആഡംബര വേദിക്ക് അനുബന്ധമായി നിർമ്മിച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ത ഡൈനിംഗ് സോണുകളിലായാണ് ഭക്ഷണം വിളമ്പുന്നത്.

Advertisment

വിവാഹ വേദിയുടെ നിർമ്മാണം മുതൽ വധുവരന്മർ ചടങ്ങിൽ പങ്കെടുക്കുന്നത് വരെയുള്ള വീഡിയോയും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഡംബര വേദിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്.

Read More

Hyderabad Viral Post

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: