/indian-express-malayalam/media/media_files/2025/05/20/FmH89BgWj0wsDIcIbZ66.jpg)
Photograph: (Screenshot, Baby Nayamithra, Instagram)
ആനയുടെ ചിന്നം വിളി മുതൽ അച്ഛന്റെ ബൈക്കിന്റെ സൗണ്ട് വരെ...ഒരാൾ മിമിക്രി കാണിച്ച് ഇന്റർനെറ്റ് മുഴുവൻ ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ്. സംസാരിച്ച് തുടങ്ങുന്നതിന് മുൻപേ മിമിക്രിയിലേക്ക് കടന്നിരിക്കുകയാണ് കക്ഷി.
ഒരു കുട്ടിക്കുരുന്നാണ് മിമിക്രിയുമായി കൗതുകമുണർത്തി എത്തുന്നത്. പൂച്ചയുടേയും പട്ടിയുടേയും പശുവിന്റേയുമെല്ലാം ശബ്ദങ്ങൾ ഈ കുരുന്നിന്റെ കയ്യിൽ ഭദ്രമാണെട്ടോ. കുതിരയുടെ ശബ്ദം ഒരു രക്ഷയുമില്ലെന്നാണ് കേട്ടവരെല്ലാം പറയുന്നത്. ചെസ്റ്റ് നമ്പർ 101ന്റെ പ്രകടനം കണ്ട് ഇനി നിങ്ങൾ തന്നെ പറയൂ എങ്ങനെ ഉണ്ടെന്ന്...
ആ കുതിര പോയ പോക്കേ...കുതിര ഓടുന്ന സൗണ്ട് തൂക്കി..ഇങ്ങനെയെല്ലാമാണ് കമന്റുകൾ വരുന്നത്. ഈ പ്രായത്തിൽ ഇത്രയും നിരീക്ഷിക്കുന്നുണ്ടല്ലോ എന്ന് അത്ഭുതപ്പെട്ടാണ് പലരുടേയും കമന്റുകൾ വരുന്നത്.
10 ലക്ഷത്തിന് മുകളിൽ ലൈക്കുകൾ ഈ മിമിക്രിക്കാരി നേടിയെടുത്തു കഴിഞ്ഞു. ബേബി നയമിത്രയാണ് ഈ കൊച്ചു കലാകാരി. 8.8 മില്യൺ ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു. ഇത് ആദ്യമായല്ല ഈ കുരുന്നിന്റെ വിഡിയോ വൈറലാവുന്നത്. ഇതിന് മുൻപ് ഭദ്രകാളിടെ കണ്ണാ എന്ന തലക്കെട്ടോടെയുള്ള വിഡിയോ 26 മില്യൺ ആളുകളാണ് കണ്ടത്.
Read More
- മെറ്റ് ഗാലയിൽ തിളങ്ങി മോഹൻലാലും മമ്മൂട്ടിയും; ഒപ്പം മലയാളികളുടെ പ്രിയ താരങ്ങളും; വീഡിയോ
- 'റാമ്പിൽ തിളങ്ങി വിണ്ണിലെ താരങ്ങൾ,' അഞ്ഞൂറാൻ തൂക്കിയെന്ന് കമന്റ്; വൈറലായി വീഡിയോ
- 'ഇതെന്തോന്ന്... പിശാചുക്കളുടെ സംസ്ഥാന സമ്മേളനമോ?' പ്രണവിന്റെ പോസ്റ്റിൽ കമന്റുമായി ആരാധകർ
- 'സാറ്റുകളി തുടരും,' ചിരിപ്പിച്ച് ജോർജ് സാറും ബെൻസും; വൈറലായി തുടരും സ്പൂഫ് വീഡിയോ
- മഴ നനയാതിരിക്കാൻ ചേർത്ത് പിടിച്ചു; പകരംവയ്ക്കാനില്ലാത്ത സ്നേഹം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.