/indian-express-malayalam/media/media_files/XZMxYBYTzmvGciQSiZXz.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
അടുത്തിടെ തിരുവനന്തപുരം വർക്കലയിൽ നടന്ന ഒരു രസകരമായ രക്ഷദൗത്യത്തിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. കേരളത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ കര്‍ണാടക സ്വദേശിനിയുടെ നഷ്ടപ്പെട്ട ഫോൺ, ഫയർ ഫോഴ്സും പൊലീസും ചേർന്ന് കണ്ടെടുക്കുന്നതാണ് വീഡിയോ. ഒന്നര ലക്ഷം രൂപ വിലയുള്ള ഐഫോണാണ് പാറക്കെട്ടുകൾക്കിടയിൽ നഷ്ടപ്പെട്ടത്.
വർക്കലയിലെ ആൻ്റിലിയ ചാലറ്റിൽ അതിഥിയായെത്തിയ യുവതിയുടെ ഫോണാണ് സമീപത്തെ പാറക്കെട്ടുകൾക്കിടയിൽ നഷ്ടപ്പെട്ടത്. ഫോൺ തിരികെ ലഭിക്കില്ലെന്ന് കരുതിയ യുവതി റിസോട്ട് ജീവനക്കാരുടെ സഹായം തേടുകയും, തുടർന്ന് ഫയർ ഫോഴ്സും പൊലീസും ചേർന്ന് 7 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫൊൺ വീണ്ടെടുത്തത്.
നീണ്ട പരശ്രമങ്ങളുടെ നിമിഷങ്ങൾ പകർത്തിയ വീഡിയോ റിസോർട്ട് ജീവനക്കാർ തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചു.
"ഞങ്ങളുടെ റിസോർട്ടിൽ താമസിച്ചിരുന്ന കർണാടക യുവതിയുടെ 150000 വിലയുള്ള ഐഫോൺ ബീച്ചിലെ കൂറ്റൻ പാറകൾക്കിടയിൽ വീണു. എത്ര ശ്രമിച്ചിട്ടും വീണ്ടെടുക്കാൻ സാധിച്ചില്ല. കാറ്റിനും മഴയ്ക്കുമൊപ്പം ശക്തമായ തിരമാലകളും സ്ഥിതിഗതികൾ വെല്ലുവിളി ഉയർത്തി. എന്നിരുന്നാലും, കേരള ഫയർ ആൻഡ് റെസ്‌ക്യൂവിനൊപ്പം ആൻ്റിലിയ ചാലറ്റ് ടീം നടത്തിയ 7 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിൽ ഫോൺ തിരികെ ലഭിച്ചു. ഇതിൽ സഹായിച്ച സുഹൈലിനും കേരള ഫയർ ആൻഡ് റെസ്‌ക്യൂ ടീമിനും ആൻ്റിലിയ ചാലറ്റ് നന്ദി അറിയിക്കുന്നു," വീഡിയോയ്ക്കൊപ്പം റിസോർട്ട് പങ്കുവച്ച കുറിപ്പ് ഇങ്ങനെ.
വൈറലായ വീഡിയോയ്ക്ക് നിരവധി രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.
Read More Stories Here
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
- അന്ന് ആരണ്യകത്തിലെ അമ്മിണി, ഇന്ന് ഡിഎൻഎയിലെ പാട്ടി; സലീമ തിരിച്ചെത്തുമ്പോൾ
- Nadikar OTT: നടികർ ഒടിടിയിലേക്ക്
- സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച് മടുത്തു; ഇനി വില്ലനാവില്ലെന്ന് വിജയ് സേതുപതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.