scorecardresearch

'തോറ്റത് ജീവിതത്തിൽ അല്ല,' മകന്റെ പത്താം ക്ലാസ് തോൽവി കേക്ക് മുറിച്ച് ആഘോഷിച്ച് മാതാപിതാക്കൾ; വീഡിയോ

മകൻ പരീക്ഷയിൽ പരാജയപ്പെട്ടെങ്കിലും ജീവിതത്തിൽ പരാജയപ്പെട്ടിട്ടില്ലെന്ന് പിതാവ് പറഞ്ഞു

മകൻ പരീക്ഷയിൽ പരാജയപ്പെട്ടെങ്കിലും ജീവിതത്തിൽ പരാജയപ്പെട്ടിട്ടില്ലെന്ന് പിതാവ് പറഞ്ഞു

author-image
Trends Desk
New Update
Parents celebrate son fails Class 10

ചിത്രം: എക്സ്

ബോർഡ് പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോഴെല്ലാം, സാധാരണയായി പുറത്തുവരുന്ന വാർത്തകൾ വിദ്യാർത്ഥികളുടെ വിജയവും അവരുടെ വിജയ വഴികളുമെല്ലാമാണ്. എന്നാൽ കർണ്ണാടകയിൽ നിന്നുള്ള ഒരു വ്യത്യസ്തമായ വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മകന്റെ പത്താം ക്ലാസ് പരീക്ഷയിലെ തോൽവി കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് ഒരു കുടുംബം.

Advertisment

കർണാടകയിലെ ബാഗൽകോട്ടിലുള്ള ബസവേശ്വർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയായ അഭിഷേക് എന്ന 17 കാരനാണ് പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ടത്. 600 ൽ 200 മാർക്ക് മാത്രമാണ് അഭിഷേകിന് നേടാനായത്. ആറു വിഷയങ്ങളിലും പരാജയപ്പെട്ടു.

32 ശതമാനം മാർക്ക് മാത്രം നേടാനായ അഭിഷേകിനെ സുഹൃത്തുക്കൾ പരിഹസിച്ചതോടെയാണ് പരാജയം ആഘോഷിക്കാൻ പിതാവ് യെല്ലപ്പ തീരുമാനിച്ചത്. മകൻ പരീക്ഷകളിൽ പരാജയപ്പെട്ടെങ്കിലും ജീവിതത്തിൽ പരാജയപ്പെട്ടിട്ടില്ല എന്നാണ് പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. 'മകൻ 200 മാർക്ക് നേടിയതിൽ വളരെ സന്തോഷവാനാണ്. കുടുംബം മുഴുവൻ അവനോടൊപ്പമുണ്ടെന്ന സന്ദേശം നൽകാൻ ആഗ്രഹിച്ചു,' പിതാവ് പറഞ്ഞു.

Advertisment

അഭിഷേകിന് ഒരു വയസ്സുള്ളപ്പോൾ കാലിൽ ഗുരുതരമായ പൊള്ളലേറ്റുവെന്നും, അത് കുട്ടിയിൽ വലിയ ഞെട്ടലും ഭയവും ഉണ്ടാക്കിയെന്ന് പിതാവ് പറഞ്ഞു. ഈ സംഭവം അഭിഷേകിന്റെ ഓർമ്മ ശക്തിയെ കാര്യമായി ബാധിച്ചു. പത്താം ക്ലാസു വരെ പഠിച്ചതുതന്നെ ഒരു നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

Sslc Exam Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: