scorecardresearch

16000 അടി ഉയരത്തിൽ നിന്നുള്ള വീഴ്ച; പോറൽ പോലും ഏൽക്കാതെ ഐഫോൺ

കഴിഞ്ഞ ദിവസം ജനൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തരമായി താഴെയിറക്കിയ അലാസ്‌ക എയർലൈൻസിലാണ് സംഭവം

കഴിഞ്ഞ ദിവസം ജനൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തരമായി താഴെയിറക്കിയ അലാസ്‌ക എയർലൈൻസിലാണ് സംഭവം

author-image
Trends Desk
New Update
Iphone Fall From Flight.jpg

ചിത്രം: എക്സ്/സീൻ സഫ്യർ

സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പേരുകേട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ആപ്പിൾ, ബിൽഡ് ക്വാളിറ്റിയിലും മുന്നിലാണ്. ആപ്പിൾ ഐഫോണിലെ സുരക്ഷയും ബിൽഡ് ക്വാളിറ്റിയും നിരവധി തവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സമാനമായി കഴിഞ്ഞ ദിവസം നടന്ന സംഭവമാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. 16000 അടി ഉയരത്തിൽ നിന്ന് വീണ ഐഫോൺ യാതോരു കേടുപാടുകളും കൂടാതെ പ്രവർത്തിക്കുന്നു എന്ന വാർത്തയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.  

Advertisment

കഴിഞ്ഞ ദിവസം ജനൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തരമായി താഴെയിറക്കിയ അലാസ്‌ക എയർലൈൻസ് വിമാനത്തിന്റെ ജനലിലൂടെ താഴെവീണ ഐഫോണാണ് യാതൊരു കേടുപാടും ഇല്ലാതെ പ്രവർത്തിക്കുന്നത്. വലിയ പോറലുകളോ കേടുപാടുകളുടെ ലക്ഷണങ്ങളോ ഇല്ലാതെ ഉപകരണം പൂർണ്ണമായും പ്രവർത്തിക്കുന്ന അവസ്ഥയിലാണെന്ന് ഫോൺ കണ്ടെത്തിയ വ്യക്തി പറയുഞ്ഞു.

16000 അടി ഉയരത്തിലൂടെ പറക്കുന്നതിനിടെയാണ് വിമാനത്തിന്റെ ജനൽ പൊട്ടി തകരുന്നത്. അലാസ്ക എയർലൈൻസിന്റെ എഎസ്എ 1282 എന്ന വിമാനത്തിലെ യാത്രക്കാരാന്റെ ഫോണാണ് നഷ്ടപ്പെട്ടത്. യാത്രക്കാർക്ക് സമീപത്തായി തകർന്ന ജനലിന്റെ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ വ്യാപകമായ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപകടത്തെ അത്ഭുതകരമായി തരണം ചെയ്ത ഐഫോണിന്റെ ചിത്രങ്ങളും വൈറലാകുന്നത്. ഐഫോണിന്റ ഏതു മോഡലാണ് ഇതെന്ന് വ്യക്തമായിട്ടില്ല.

Advertisment

ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ നിന്ന് കാലിഫോർണിയയിലെ ഒന്റാരിയോയിലേക്കുള്ള യാത്രയ്‌ക്ക് തൊട്ടുപിന്നാലെയാണ് സംഭവം ഉണ്ടായത്. 174 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമായി വിമാനം സുരക്ഷിതമായി പോർട്ട്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തി എന്ന് കമ്പനി വാർത്താക്കുറിലൂടെ സംഭവം നടന്നതിന് തൊട്ടു പിന്നാലെ തന്നെ അറിയിച്ചിരുന്നു.

Read More Trending Stories Here

Apple Iphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: