/indian-express-malayalam/media/media_files/2024/11/22/OgcGistHgH7iwlTiXNzS.jpg)
ചിത്രം: എക്സ്
പെർത്തിൽ ഓസ്ട്രേലിയൻ ബാറ്റർമാരെ എറിഞ്ഞൊതുക്കി ഇന്ത്യ. ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 150ന് ഓൾഔട്ടായ മത്സരത്തിൽ അതേ നാണയത്തിൽ തന്നെയാണ് ബുമ്രയും സംഘവും മറുപടി നൽകുന്നത്. 59 റൺസ് എടുക്കുന്നതിനിടെ ഓസ്ട്രേലിയയുടെ 7 വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്.
ട്വിസ്റ്റുകൾ ഏറെയുള്ള മത്സരം ഗൂഗിളിലും ട്രെന്റിങാണ്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഇന്ത്യ- ഓസ്ട്രേലിയ മത്സരം ഗൂഗിളിൽ തിരഞ്ഞത്. മത്സരം എവിടെ കാണാമെന്നും അഞ്ചുലക്ഷത്തിലധികം ആളുകൾ അവസാന 7 മണിക്കൂറിൽ തിരഞ്ഞിട്ടുണ്ട്.
രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രിത് ബുംറെയുടെ നായകത്വത്തിലാണ് ഇന്ത്യൻ ടീം ഇന്ന് ഓസ്ട്രേലിയയെ നേരിടുന്നത്. ടോസ് നേടിയ ഇന്ത്യ അപ്രതീക്ഷിതമായി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരമാനം അമ്പേ പാളിയെന്ന് തുടക്കത്തിൽ തന്നെ ബോധ്യമായി. 47 റൺസ് എടുക്കും മുൻപ് നാലു മുൻനിര ബാറ്റ്‌സ്മാൻമാർ മടങ്ങിയിിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാൾ (പൂജ്യം), ദേവ്ദത്ത് പടിക്കൽ (പൂജ്യം), വിരാട് കോഹ്ലി (അഞ്ച്), കെ എൽ രാഹുൽ (26) എന്നിവരാണ് പുറത്തായത്.
മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് ജയ്സ്വാളിന്റെ മടക്കം. എട്ട് പന്തുകൾ നേരിട്ടെങ്കിലും ഒരു റണ്ണുമെടുക്കാതെ പുറത്താവുകയായിരുന്നു. പിന്നാലെ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് മടങ്ങി. ഹേസൽവുഡിന്റെ പന്തിൽ അലക്സ് കരെയ്ക്ക് ക്യാച്ചാവുകയായിരുന്നു. 23 പന്തുകളാണ് പടിക്കൽ നേരിട്ടത്. പിന്നാലെ കോലിയെയും ഹേസൽവുഡ് തന്നെ മടക്കി (12 പന്തിൽ അഞ്ച്).
ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച നിതിഷ് കുമാർ റെഡ്ഡി നേടിയ 41 റൺസാണ് ഇന്ത്യയുടെ സ്‌കോർ 150ലേക്ക് എങ്കിലും എത്തിച്ചത്. നിതീഷ് കുമാറും, ഫാസ്റ്റ് ബൗളർ ഹർഷിത് റാണയും ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു. ഓസ്ട്രേലിയൻ നിരയിൽ ഓൾറൗണ്ടർ നഥാൻ മക്സീനിയും അരങ്ങേറ്റം കുറിച്ചു.
Read More
- Google Trends: വിവാഹ മോചനം പ്രഖ്യാപിച്ചിതിനു പിന്നാലെ എ.ആർ റഹ്മാനെ തിരഞ്ഞ് ആരാധകർ; ഗൂഗിളിൽ ട്രെന്റിങ്
- 'കോൾഡ്പ്ലേ' ടിക്കറ്റിന് തീവില; മറിച്ചുവിൽക്കുന്നത് 10 ലക്ഷം രൂപയ്ക്ക്
- ഹൈ വോൾട്ടേജ് വൈദ്യുതി ടവറിന് മുകളിലിരുന്ന് യുവാവിന്റെ നൃത്തം; വീഡിയോ വൈറൽ
- റീൽസ് എടുക്കാൻ എസ്യുവി പാളത്തില് കയറ്റി; പണി പാളിയപ്പോൾ സാഹസിക രക്ഷപെടൽ; വീഡിയോ
- കോഹ്ലിക്ക് ആരാധകരുടെ പിറന്നാൾ സർപ്രൈസ്; നാണത്തോടെ സൂപ്പർതാരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.