scorecardresearch

Google Trends: വനിതാ ദിനം ഗൂഗിളിലും ട്രെൻഡിങ്

രണ്ടു ലക്ഷത്തിലധികം ആളുകളാണ് വിനിതാ ദിനാശംസകൾ ഇന്ന് ഗൂഗിളിൽ തിരഞ്ഞത്

രണ്ടു ലക്ഷത്തിലധികം ആളുകളാണ് വിനിതാ ദിനാശംസകൾ ഇന്ന് ഗൂഗിളിൽ തിരഞ്ഞത്

author-image
Trends Desk
New Update
Womens Day Wishes

എക്സ്‌പ്രസ് ചിത്രം

ലോകമെമ്പാടുമുള്ള സ്ത്രീകൾ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമായി മാർച്ച് 8ന് ലോകം വനിതാ ദിനമായി ആചരിക്കുകയാണ്. 1990 മുതലാണ് മാർച്ച് 8 രാജ്യാന്തര വനിതാ ദിനമായി ആഘോഷിച്ച് തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഈ ദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.

Advertisment

ഇപ്പോഴിതാ വനിതാ ദിനം ഗൂഗിളിലും ട്രെൻഡിങ് ആവുകയാണ്. നിരവധി ആളുകളാണ് വിനിതാ ദിന ആശംസകൾ ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് രണ്ടു ലക്ഷത്തിലധികം ആളുകളാണ് വിനിതാ ദിന ആശംസകൾ ഇന്റർനെറ്റിൽ തിരഞ്ഞത്. നിലവിൽ ഗൂഗിൾ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്.

എല്ലാ വർഷവും വനിതാ ദിനത്തിൽ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിവിധ നേട്ടങ്ങൾ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ലിംഗസമത്വത്തിന് പ്രാധാന്യം നൽകുന്ന ഒരു ദിവസം കൂടിയാണിത്. റഷ്യ അടക്കമുളള നിരവധി രാജ്യങ്ങളിൽ വനിതാ ദിനം ദേശീയ അവധി ദിനമാണ്.

Advertisment

ആദ്യം ഇന്റർനാഷണൽ വർക്കിങ് വിമൻസ് ഡേ എന്ന പേരിൽ ജോലി ചെയ്യുന്ന വനിതകളുടെ ദിനമായാണ് ഇത് ആഘോഷിച്ചിരുന്നത്. 1977ൽ ഐക്യരാഷ്‌ട്ര സഭ വനിതാ ദിനമായി സ്വീകരിക്കുന്നതു വരെ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണ് ഇത് ആഘോഷിച്ചിരുന്നത്. 

Read More

Google Womens Day Trends Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: