scorecardresearch

20 വർഷം മുൻപ് കൈകൾ നഷ്ടപ്പെട്ടു; കാലുകൊണ്ട് വോട്ടുചെയ്ത് ഗുജറാത്ത് സ്വദേശി; വീഡിയോ

ഒരു പൗരനെന്ന നിലയിൽ, പരിമിതികൾ വകവയ്ക്കാതെ തന്റെ കടമ നിറവേറ്റാനെത്തിയ അങ്കിതിനെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്

ഒരു പൗരനെന്ന നിലയിൽ, പരിമിതികൾ വകവയ്ക്കാതെ തന്റെ കടമ നിറവേറ്റാനെത്തിയ അങ്കിതിനെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്

author-image
Trends Desk
New Update
Gujarat man casts his vote with toe

ചിത്രം: എക്സ്

ലോക്സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ചയാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ വോട്ടവകാശം വിനിയോഗിക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, കാൽ വിരലുകൊണ്ട് വോട്ടുചെയ്യുന്ന ഗുജറാത്ത് സ്വദേശിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. 

Advertisment

വൈറലായ വീഡിയോയിൽ, അങ്കിത് സോണി എന്നയാളാണ് കാൽ വിരലിൽ മഷി പുരട്ടിയ ശേഷം വോട്ടുചെയ്യുന്നത്. 20 വർഷം മുമ്പ് വൈദ്യുതാഘാതത്തിലാണ് അങ്കിതിന് തൻ്റെ രണ്ട് കൈകളും നഷ്ടപ്പെടുന്നത്. അപകടത്തെ തുടർന്ന്, അവശ്യ ജോലികൾ ചെയ്യാൻ കാലുകളാണ് ഉപയോഗിക്കുന്നത്. എംബിഎ ബിരുദധാരിയാണ് അങ്കിത്.

എഎൻഐ പങ്കുവച്ച വീഡിയോയിൽ, എല്ലാ പൗരന്മാരും അടുത്തുള്ള പൊളിങ് ബൂത്തുകളിൽ എത്തി വോട്ടവകാശം വിനിയോഗിക്കണമെന്ന് അങ്കിത് പറഞ്ഞു. 

Advertisment

അങ്കിതിനെ പ്രശംസിച്ച് നിരവധി കമന്റുകളാണ് എക്സിൽ പോസ്റ്റു ചെയ്ത വീഡിയോയക്ക് ലഭിക്കുന്നത്. 1,41,000-ലധികം ആളുകളാണ് വീഡയോ കണ്ടത്. ഒരു പൗരനെന്ന നിലയിൽ, പരിമിതികൾ വകവയ്ക്കാതെ തന്റെ കടമ നിറവേറ്റാനെത്തിയ അങ്കിത്, പ്രചോദനമാണെന്ന് പലരും വീഡിയോയിൽ കുറിക്കുന്നത്.

Read More

Lok Sabha Election 2024 Gujrat Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: