scorecardresearch

ഗൂഗിൾ പേ ഉണ്ടോ...? ഒരു ലഡു എടുക്കാൻ

51 മുതൽ 1001 വരെ സമ്മാനത്തുക എന്ന് ഗൂഗിൾ പേ പറയുമ്പോഴും ഒരു രൂപ മാത്രം കിട്ടിയവരുമുണ്ട്

51 മുതൽ 1001 വരെ സമ്മാനത്തുക എന്ന് ഗൂഗിൾ പേ പറയുമ്പോഴും ഒരു രൂപ മാത്രം കിട്ടിയവരുമുണ്ട്

author-image
Trends Desk
New Update
Google Pay Laddoos Offer

ട്രെൻഡായി ഗൂഗിൾ പേ ലഡു കാമ്പയിൻ

കൊച്ചി: ഗൂഗിൾ പേ ഉപയോഗിക്കുന്നവരെല്ലാം ഇപ്പോൾ ലഡു തപ്പി നടപ്പിലാണ്. ഒരു ലഡു തരുമോയെന്ന് ചോദിച്ച് ഇൻസ്റ്റഗ്രാമിലും വാട്‌സ്ആപ്പിലും തേടി നടക്കുന്നവരുടെ നീണ്ട നിരയാണ് കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹിക മാധ്യമങ്ങളിലെല്ലാം നിറയുന്നത്. സംഗതി മറ്റൊന്നുമല്ല, ദീപാവലിയുടെ ഭാഗമായി ഗൂഗിൾ പേ നൽകിയ സമ്മാനമാണ് ഇപ്പോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

Advertisment

കളർ ലഡു, ഫുഡ്ഡി ലഡു, ഡിസ്‌കോ ലഡു, ദോസ്തി ലഡു, ട്വിങ്കിൾ ലഡു,  ട്രെൻഡി ലഡു ഇങ്ങനെ ആറ് തരത്തിലുള്ള ലഡുവാണ് ഗൂഗിൾ പേ സമ്മാനമായി അവതരിപ്പിച്ചിരിക്കുന്നത്.  ആറ് ലഡുവും കിട്ടയാൽ സമ്മാനം ഉറപ്പ്.51 രൂപ മുതൽ 1001 രൂപ വരെയാണ് സമ്മാനമായി നൽകുന്നു. ഇതുകൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ ലഡുതപ്പി നടക്കുന്നവരുടെ എണ്ണവും കൂടിയത്. 

ഒക്ടോബർ 21 തുടങ്ങിയ മത്സരം നവംബർ ഏഴ് വരെ തുടരും. സുഹൃത്തുക്കൾക്ക് പൈസ അയച്ചും തിരിച്ചു വാങ്ങിയും, മൊബൈൽ റീചാർജ്ജ് ചെയ്തും, സാധനം വാങ്ങുമ്പോൾ ഗൂഗിൾ പേ വഴി പൈസ കൊടുത്തും  ഒക്കെ ലഡു നേടാം. ലഡു അയച്ചു കൊടുത്താലും കിട്ടും ഓരോ ബോണസ് ലഡു. 51 മുതൽ 1001 വരെ സമ്മാനത്തുക എന്ന് ഗൂഗിൾ പേ പറയുമ്പോഴും ഒരു രൂപ മാത്രം കിട്ടിയവരുമുണ്ട്. ഒരാൾക്ക് ഒരുതവണ മാത്രമാണ് ലഡു വഴി പണം നേടാൻ കഴിയു.

Read More

Advertisment
Google Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: