/indian-express-malayalam/media/media_files/2025/01/08/fn0dVdS3V3uaOLDZ8qAp.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
പ്രേക്ഷകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പാൻ ഇന്ത്യൻ താരം യഷ് നായകനാകുന്ന 'ടോക്സിക്.' കെജിഎഫ് സിനിമകൾക്ക് ശേഷം 'റോക്കിങ് സ്റ്റാർ' യഷ് നായകനാകുന്ന പുതിയ ചിത്രം എന്നതുതന്നെയാണ് ടോക്സികിന്റെ ഹൈപ്പ് ഉയർത്തുന്നതും.
യഷിന്‍റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കുള്ള സമ്മാനമായി ടോക്സിക് ടീസർ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ടീസർ ശ്രദ്ധനേടുന്നതിനൊപ്പം സിംവിധായിക ഗീതു മോഹൻദാസിനെ ഗൂഗിളിൽ തിരയുകയാണ് ആരാധകർ. ഗൂഗിളിന്റെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് പതിനായിരത്തിലേറെ സെർച്ചുകളാണ് ഉണ്ടായത്. ഗൂഗിളിന്റെ ട്രെന്റിങ് ലിസ്റ്റിലും മുന്നിലെത്തിയിട്ടുണ്ട്.
മലയാളിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്' എന്നാണ് പേരിട്ടിരിക്കുന്നത്. ടീസർ, യഷ് ആരാധകർക്കുള്ള ഒരു പിറന്നാൾ വിരുന്ന് തന്നെയാണ്. വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ചിരിക്കുന്ന യഷ് ഒരു പാര്‍ട്ടിയിലേക്ക് പ്രവേശിക്കുന്നതാണ് വീഡിയോയിൽ കാണാനാവുക. വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ കീഴിൽ വെങ്കട്ട് കെ. നാരായണും യഷും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. 2025 ഏപ്രലിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.
Read More
- വേടനെ ഞെട്ടിച്ച് കുട്ടി ഗായകൻ; കമന്റുമായി ചിദംബരവും ഗണപതിയും
- ദിവസേന 48 കോടി; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ഈ ഇന്ത്യക്കാരൻ
- സൊമാറ്റോയിൽ കാമുകിയെ തിരഞ്ഞത് 4,940 പേർ; രസകരമായ കണക്കുമായി കമ്പനി
- കുഴിമടിയൻമാർക്കുള്ള ദേശിയ ഗാനവുമായി ഇന്ദുലേഖ വാര്യർ; വീഡിയോ
- 'പണ്ട് പാക്കിസ്ഥാനെ പഞ്ഞിക്കിട്ട മുതലാണെന്നേ പറയില്ല:' മുണ്ടുടുത്ത സേവാഗിനെ കണ്ട ആരാധകർ
- 'ഗുജറാത്തി കാൽത്തള കെട്ടിയ മലയാളി പയ്യൻ;' ഉണ്ണി മുകുന്ദന്റെ അഭിമുഖത്തിൽ കമന്റുമായി മലയാളികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.