scorecardresearch

ആനയ്ക്ക് റോഡ് ക്രോസ് ചെയ്യണം; വഴിയൊരുക്കി പൊലീസുകാരൻ; ഇത് കട്ടപ്പയോ ഗണപതിയോ?

Elephant Viral Video Kerala: ആനയ്ക്ക് വഴയൊരുക്കി നിന്ന പൊലീസുകാരനും ആരെയും ആക്രമിക്കാതെ തന്റെ വഴിയേ പോയ ആനയും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു

Elephant Viral Video Kerala: ആനയ്ക്ക് വഴയൊരുക്കി നിന്ന പൊലീസുകാരനും ആരെയും ആക്രമിക്കാതെ തന്റെ വഴിയേ പോയ ആനയും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു

author-image
Trends Desk
New Update
Elephant Road Crossing Viral Video

Elephant Road Crossing Photograph: (Screengrab)

മന്ത്രിമാർക്കും മറ്റും വഴിയൊരുക്കി വഴി തടഞ്ഞു നിൽക്കുന്ന പൊലീസുകാരെ നമ്മൾ കാണാറുണ്ട്. എന്നാൽ ഇവിടെ ഒരു ആനയ്ക്ക് റോഡ് ക്രോസ് ചെയ്യാനായി വാഹനങ്ങൾ തടഞ്ഞ് നിൽക്കുന്ന ഒരു പൊലീസുകാരന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. ഒരു കാട്ടുകൊമ്പനാണ് ഇവിടുത്തെ വിഐപി.

Advertisment

ഒരു കാടിനുള്ളിൽ നിന്ന് തലയും കുലുക്കി ഏവരേയും പേടിപ്പിച്ചാണ് ആളുടെ വരവ്. റോഡിലേക്ക് കയറിയതോടെ പതിയെ നടന്ന് ക്രോസ് ചെയ്ത് വനത്തിനുള്ളിലേക്ക് കടന്ന് പോയി. ആന റോഡ് ക്രോസ് ചെയ്യുന്നത് വരെ ഇരുവശത്തേയും വാഹനങ്ങൾ ബ്ലോക്ക് ചെയ്ത് പൊലീസുകാരൻ നിന്നു. 

ആനയ്ക്ക് വഴയൊരുക്കി നിന്ന പൊലീസുകാരനും ആരെയും ആക്രമിക്കാതെ തന്റെ വഴിയേ പോയ ആനയും സമൂഹമാധ്യമങ്ങളിൽ വൈറലായി. രണ്ട് ലക്ഷത്തിന് മുകളിൽ ലൈക്ക് ആണ് വിഡിയോയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. 

വിഡിയോ വൈറലായതിന് പിന്നാലെ ഇത് ഏത് ആനയാണ് എന്ന് തിരയുകയാണ് കമന്റ് ബോക്സിൽ പലരും. ഏഴാറ്റുമുഖം ഗണപതി ആണോ കട്ടപ്പ ആണോ എന്നെല്ലാമാണ് കമന്റ് ബോക്സിൽ ഉയരുന്ന ചോദ്യങ്ങൾ. അതിരപ്പിള്ള ചെക്ക് പോസ്റ്റിന്റെ അവിടെയാണ് സംഭവം. 

Advertisment

സ്വന്തമായി ആനയുള്ള പൊലീസ് സ്റ്റേഷനാട ഞങ്ങളുടേത് എന്നതാണ് വിഡിയോയ്ക്കടിയിൽ വന്ന മറ്റൊരു രസകരമായ കമന്റ്. ആനയ്ക്ക് വഴിയൊരുക്കി നിന്ന പൊലീസുകാരന്റെ അക്കൗണ്ടും പലരും കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നുണ്ട്.

Read More

Elephant Wild elephant Trending Viral Video Viral Post

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: