/indian-express-malayalam/media/media_files/2025/05/19/BcjEo8UedOpYmrsC2Aok.jpg)
Elderly Man Falls From Train Photograph: (Screengrab)
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച് അപകടത്തിൽപ്പെട്ട് നിരവധി പേർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്. അപകടം നിറഞ്ഞ ശ്രമം ആണ് ഇത് എന്ന് അറിഞ്ഞിട്ടും ഇത്തരം സാഹസത്തിന് മുതിരുന്നവർ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട്. അത്തരത്തിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച് തന്റെ ജീവനും മറ്റൊരാളുടെ ജീവനും അപകടത്തിലാക്കിയ ഒരാളുടെ വിഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ചിലപ്പോൾ ആ ട്രെയിനിൽ കയറാൻ പറ്റിയില്ലെങ്കിലുള്ള പ്രശ്നങ്ങളെ തുടർന്നാവാം ഇത്തരം റിസ്ക് എടുക്കാൻ പലരേയും നിർബന്ധിതരാക്കുന്നത്. എന്നാൽ ജീവൻ അപകടത്തിലാക്കി ഇത് വേണോ എന്ന് ഓർക്കേണ്ടതുണ്ട്. കർണാടകയിലെ ദാവൻഗരെ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാവുന്നത്.
ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിന് ഇടയിൽ ഒരു പ്രായമായ മനുഷ്യൻ പ്ലാറ്റ്ഫോമിലേക്ക് വീഴുന്നു. ബാലൻസ് നഷ്ടപ്പെട്ട് ട്രെയിനിൽ നിന്ന് വീഴാൻ പോയപ്പോൾ ട്രെയിനിന്റെ വാതിൽക്കൽ നിന്നിരുന്ന ഒരു യാത്രക്കാരനെ കൂടി തന്റെ ഒപ്പം ഇയാൾ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടു.
ഹൃദയമിടിപ്പ് നിന്ന് പോകുന്ന കാഴ്ച കണ്ട നിമിഷം എന്ന് പറഞ്ഞ് വ്ളോഗർ ദേസി ക്രാവിങ്സ് ആണ് ഈ നടുക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഒരിക്കലും മറക്കാൻ സാധിക്കാത്ത നിമിഷം എന്നും വിഡിയോയ്ക്കൊപ്പം ഇയാൾ കുറിക്കുന്നു.
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങാതെ ഇരുവരും രക്ഷപെട്ടത് ഭാഗ്യത്തിന്റെ ബലത്തിൽ മാത്രമാണ്. സ്റ്റേഷനിൽ ഉണ്ടായിരുന്നവർ ഇവരെ രക്ഷിക്കാനായി ഓടിയെത്തുകയും ചെയ്തു. 18 മില്യൺ പേരാണ് ഈ വിഡിയോ കണ്ടത്. നിരവധി പേരാണ് ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ചതിനെ വിമർശിച്ച് എത്തുന്നത്. ഇവരെ സഹായിക്കാൻ ശ്രമിക്കാതിരുന്ന ക്യാമറാമാന് എതിരേയും കമന്റുകൾ വരുന്നുണ്ട്.
Read More
- മെറ്റ് ഗാലയിൽ തിളങ്ങി മോഹൻലാലും മമ്മൂട്ടിയും; ഒപ്പം മലയാളികളുടെ പ്രിയ താരങ്ങളും; വീഡിയോ
- 'റാമ്പിൽ തിളങ്ങി വിണ്ണിലെ താരങ്ങൾ,' അഞ്ഞൂറാൻ തൂക്കിയെന്ന് കമന്റ്; വൈറലായി വീഡിയോ
- 'ഇതെന്തോന്ന്... പിശാചുക്കളുടെ സംസ്ഥാന സമ്മേളനമോ?' പ്രണവിന്റെ പോസ്റ്റിൽ കമന്റുമായി ആരാധകർ
- 'സാറ്റുകളി തുടരും,' ചിരിപ്പിച്ച് ജോർജ് സാറും ബെൻസും; വൈറലായി തുടരും സ്പൂഫ് വീഡിയോ
- മഴ നനയാതിരിക്കാൻ ചേർത്ത് പിടിച്ചു; പകരംവയ്ക്കാനില്ലാത്ത സ്നേഹം
- വേടനൊപ്പം മണിച്ചേട്ടനും ഉണ്ടായിരുന്നെങ്കിൽ; വൈറലായി എഐ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.