scorecardresearch

ദുബായിൽ, വെള്ളപ്പൊക്കത്തിൽ കുടുങ്ങി റോൾസ് റോയ്‌സ്; വീഡിയോ: Dubai flash flood

Dubai flash flood: വെള്ളപ്പൊക്കത്തെ തുടർന്ന് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്

Dubai flash flood: വെള്ളപ്പൊക്കത്തെ തുടർന്ന് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്

author-image
Trends Desk
New Update
Dubai Floods

Dubai flash flood

ഒമാനിലും യുഎഇയിലും കനത്ത മഴ തുടരുകയാണ്. മഴയിലും വെള്ളപ്പൊക്കത്തിലും ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പെടെയുള്ള മേഖലകളിൽ അതീവ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിൽ, ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടും നിരവധി ഷോപ്പിംഗ് മാളുകളും ഉൾപ്പെടെ നഗരത്തിൻ്റെ പ്രധാന ഭാഗങ്ങൾ വെള്ളത്തിനടിയിലായി.

Advertisment

ദുബായിലെ വെള്ളപ്പൊക്കത്തിന്റെ നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആഡംബര വാഹനമായ 'റോൾസ് റോയ്സ്' കാർ വെള്ളം കയറികിടക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്. കാറിനുള്ളിലിരിക്കുന്ന യാത്രക്കാരനാണ് വീഡിയോ പകർത്തിയത്.

ഇന്നലെ മുതൽ യുഎഇയിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. 24 മണിക്കൂറിനുള്ളിൽ അൽ ഐനിലെ ഒരു പ്രദേശത്ത് 254 മില്ലിമീറ്റർ മഴ പെയ്തതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് ചെയ്തു.

Advertisment

ദുബായ്, അബുദാബി എന്നവിടങ്ങളിൽ നിന്നുള്ള വീഡിയോകളും പുറത്തുവരുന്നുണ്ട്.

ബഹ്‌റൈൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ അയൽ അറബ് രാജ്യങ്ങളിലും മഴ നാശം വിതച്ചു. കനത്ത മഴയിൽ കുറഞ്ഞത് 18 പേരെങ്കിലും മരിച്ചതായി രാജ്യത്തെ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റ്  ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

Read More

Flood Dubai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: