/indian-express-malayalam/media/media_files/1mc1GjdXDeUKO5zIzLFt.jpg)
ഹോളിവുഡ് ചിത്രങ്ങളോട് സമാനമായ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം ഗാസിയാബാദ് സാക്ഷിയായത്. മദ്യപിച്ച് വാഹനം ഓടിച്ച യാത്രക്കാരനും പൊലീസും തമ്മിൽ തിരക്കുള്ള ഹൈവേയിൽ വൻ ചെയ്സിംഗാണ് നടന്നത്. പൊലിസ് വാഹനം പിന്തുടരാൻ തുടങ്ങിയതോടെ രക്ഷപെടാനായി റിവേഴ് ഗീയറിൽ പുറകോട്ട് വാഹനമോടിക്കുന്ന ഡ്രൈവറുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഒരാൾ 'ഐ20' കാറിൽ അശ്രദ്ധമായി കാർ ഓടിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവം അരങ്ങേറുന്നത്. ഇയാളെ ചോദ്യം ചെയ്യാനായി കാറിന് സമീപത്തേക്ക് പൊലിസ് എത്തിയതോടെ, ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് തിരക്കേറിയ റോഡിലൂടെ അധിവേഗത്തിൽ വാഹനം പുറകോട്ട് പായിക്കുകയായിരുന്നു.
എക്സിൽ പ്രചരിച്ച വീഡിയോയിൽ, എതിരെ വരുന്ന വാഹനങ്ങളെ ഇടിക്കാതെ, തെറ്റായ ദിശയിൽ അതിവേഗം പായുന്ന വെളുത്ത കാർ വ്യക്തമാണ്. ഹൈവേയിൽ വാഹനം തടയാൻ പൊലിസ് ശ്രമിച്ചുവെന്നും, പിടിക്കപ്പെടാതിരിക്കാൻ ഡ്രൈവർ അപകടകരമായ രീതിയിൽ ശ്രമം നടത്തിയെന്നുമാണ് റിപ്പോർട്ട്.
गाजियाबाद पुलिस ने आई ट्वेंटी कार रोकने का प्रयास किया। i–20 वाले ने बैक गियर डाला और पुलिस को खूब छकाया। खबर है कि कार वाला भाग निकला। ये पता नहीं चला है कि पुलिस उसको रोक क्यों रही थी। @Uppolice@dgpup@ghaziabadpolice#Ghaziabadpic.twitter.com/LoW9qZQxjP
— Arun (आज़ाद) Chahal 🇮🇳 (@arunchahalitv) February 22, 2024
സംഭവത്തെക്കുറിച്ച് പ്രതികരിച്ച അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ നിമിഷ് ദശരത് പാട്ടീൽ, വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടുണ്ട്. "തലേന്ന് രാത്രി എലിവേറ്റഡ് റോഡിൽ പെട്രോളിംഗ് നടത്തിയിരുന്നു. അപ്പോഴാണ്, മദ്യപിച്ച് വാഹനമോടിച്ചതായി സംശയിക്കുന്ന, ഹ്യുണ്ടായ് ഐ-20 കാർ രാജ്നഗറിൽ നിന്ന് അശ്രദ്ധമായി എത്തുന്നതായി പൊലീസ് കൺട്രോൾ റൂമിന് പരാതി ലഭിക്കുന്നത്.
റിപ്പോർട്ടിനെത്തുടർന്ന്, ഉദ്യോഗസ്ഥർ വാഹനം തടയാൻ ശ്രമിച്ചു, എന്നാൽ ഡ്രൈവർ അസ്വാഭാവികമായി രക്ഷപ്പെടാൻ ശ്രമിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്, ഉചിതമായ നടപടി സ്വീകരിക്കും," പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
आज सोशल मीडिया पर एक वीडियो वायरल हो रहा है जिसके अनुसार एलिवेटेड रोड एक कार आई-20 रिवर्स गियर में चल रही है । उसको एक पुलिस पीसी द्वारा चेस किया जा रहा है । घटना के विषय में अधिक जानकारी करने पर ज्ञात हुआ कि कल रात्रि लगभग 9.30-10.00 बजे एलिवेटेड पर चल रही(1/3)@Uppolicepic.twitter.com/5FQ2uUP2TO
— POLICE COMMISSIONERATE GHAZIABAD (@ghaziabadpolice) February 22, 2024
ട്രാഫിക് നിയമങ്ങൾ അവഗണിക്കുകയും, പൊതുജനങ്ങളുടെ സുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം വ്യക്തികളെ പിടികൂടുന്നതിൽ, നിയമപാലകർ നേരിടുന്ന വെല്ലുവിളികളെ ഈ പ്രശ്നം എടുത്തുകാണിക്കുന്നു എന്നാണ് നെറ്റിസൺമാരുടെ പ്രതികരണം.
Read More Trending Stories Here
- ഇതിലിപ്പോ ഏതാ മൂർഖൻ? അടിച്ചു പാമ്പായവന്റെ ഷർട്ടിനുള്ളിൽ മറ്റൊരു പാമ്പ്; വീഡിയോ
- സെൽഫി എടുത്തു, സ്റ്റാറ്റസ് വയ്ക്കാൻ യോഗം ഉണ്ടായില്ല; സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം
- അമ്പോ, ഇന്ദിരാമ്മ പൊളിച്ച്; 82 വയസ്സിലെ അഡാർ വർക്ക് ഔട്ട്, വീഡിയോ
- കിടിലം മീൻ വിഭവങ്ങൾ, കുടുംബമായി പോകാം, പോക്കറ്റ് കീറില്ല; സർക്കാരിന്റെ ന്യായ വില മീൻ ഹോട്ടൽ
- ആറു വരിയിലും നിവരാത്ത NH66 ദേശീയപാതയോ; കൊടും വളവുകളുടെ ആകാശദൃശ്യങ്ങൾ കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.