scorecardresearch

വാടക ബൈക്കിന്റെ പെട്രോൾ തീർന്നു; ഡ്രൈവറെക്കൊണ്ട് വാഹനം തള്ളിച്ച് യാത്രക്കാരൻ; വീഡിയോ

വാഹനത്തിൽ നിന്ന് ഇറങ്ങാതെ ഡ്രൈവറെകൊണ്ട് ബൈക്ക് തള്ളിക്കുന്ന യാത്രക്കാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടുന്നത്.

വാഹനത്തിൽ നിന്ന് ഇറങ്ങാതെ ഡ്രൈവറെകൊണ്ട് ബൈക്ക് തള്ളിക്കുന്ന യാത്രക്കാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടുന്നത്.

author-image
Trends Desk
New Update
Rapido Taxi | Viral Video

ചിത്രം: സ്ക്രീൻഗ്രാബ്

റാപ്പിഡോയിൽ ബുക്കുചെയ്ത വാഹനത്തിന്റെ പെട്രോൾ തീർന്നതിനാൽ ഡ്രൈവർക്ക് പണികൊടുത്ത യാത്രക്കാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിനും ഓട്ടോയ്ക്കും പകരം യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ യാത്രചെയ്യാവുന്ന ഓൺലൈൻ ടാക്സി സേവനമാണ് 'റാപ്പിഡോ.' ബൈക്കുകളിലാണ് യാത്രക്കാരെ കൊണ്ടുപോകുന്നത് എന്നതു തന്നെയാണ് ഈ ബൈക്ക്-ടാക്സി സേവനത്തിന്റെ സവിശേഷത.

Advertisment

ഒരു യാത്രക്കാരൻ ബുക്കുചെയ്ത റാപ്പിഡോ ബൈക്ക് യാത്രാമധ്യേ പെട്രോൾ തീർന്നതിനെ തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങാതെ ഡ്രൈവറെകൊണ്ട് ബൈക്ക് തള്ളിക്കുന്ന ദൃശ്യങ്ങളാണ് സൈബറിടങ്ങളിൽ പ്രചരിക്കുന്നത്. സ്കൂട്ടറിൽ യാത്രക്കാരനെ പിന്നിലിരുത്തി കഷ്ടപ്പെട്ട് വാഹനം തള്ളുന്ന യുവാവിനെ വീഡിയോയിൽ കാണാം.

മറ്റൊരു വാഹനത്തിൽ പിന്നാലെ വരുന്ന യാത്രക്കാരാണ് സംഭവം ഫോണിൽ പകർത്തിയത്. ഹൈദരാബാദിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. 'നിങ്ങളുടെ അഭിപ്രായം എന്താണ്' എന്ന ക്യാപ്ഷനോടെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Advertisment

യാത്രക്കാരന്റെ പ്രവർത്തിയെ വിമർശിച്ച് നിരവധി കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്. 

Check out More Viral Videos Here

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: