scorecardresearch

ബാഗ് കാണണമെങ്കിൽ മൈക്രോസ്കോപ്പിൽ നോക്കണം; പക്ഷെ വില 51 ലക്ഷം

കടുകുമണിയെക്കാൾ വലുപ്പം കുറഞ്ഞ ആഡംബര ബാഗാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

കടുകുമണിയെക്കാൾ വലുപ്പം കുറഞ്ഞ ആഡംബര ബാഗാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Louis Vuitton microscopic handbag

ചിത്രം: ഇൻസ്റ്റഗ്രാം

ആഡംബര ബ്രാന്റായ ലൂയി വിറ്റണിന്റെ ഹാൻഡ്‌ബാഗായ ഓൺദിഗോ ടോട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച മൈക്രോസ്‌കോപ്പിക് ഹാൻഡ്‌ബാഗാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചാ വിഷയം. 657 222 x 700 മൈക്രോമീറ്റർ മാത്രം വലുപ്പമുള്ള ബാഗ് നിർമ്മിച്ചത് 'MSCHF' ആണ്. വലിപ്പത്തിൽ കടുകുമണയിലും ചെറുതാണെങ്കിലും, യഥാർത്ഥ ബാഗിന്റെ സൂഷ്മ വിവരങ്ങൾ പോലും ഈ കുഞ്ഞൻ ബാഗിലുണ്ട്.

Advertisment

മൈക്രോസ്കോപ്പിൽ മാത്രം വ്യക്തമാകുന്ന ബാഗ്, കലാകാരന്മാരുടെ സൂക്ഷ്മമായ കരകൗശലത്തെ എടുത്തുകാണിക്കുന്നു. 63,750 ഡോളർ, ഏകദേശം 51.7 ലക്ഷം രൂപയ്ക്കാണ് ബാഗ് വിറ്റുപോയത്. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ ബാഗിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇത്രചെറുതായി എങ്ങനെ ഒരു ബാഗ് നിർമ്മിക്കുമെന്ന് ആശ്ചര്യപ്പെട്ട നെറ്റിസൺമാർ ബാഗിന്റെ വിലയറിഞ്ഞ് അമ്പരന്നു.

ആഡംബരത്തിനും പ്രശസ്തിക്കുമായി ആളുകൾ ചിലവഴിക്കുന്ന ഭീമൻ തുകകളെക്കുറിച്ചുള്ള ചർച്ചകൾ പോസ്റ്റിൽ നിറഞ്ഞു. "അത് വാങ്ങിയ വ്യക്തിയുടെ തലച്ചോറിൻ്റെ അതേ വലിപ്പം," എന്നാണ് ഒരു ഉപയോക്താവ് പരിഹാസമെന്നോണം കമന്റ് പങ്കുവച്ചത്. "വെള്ളത്തിലിട്ടാൽ ബാഗ് വളരുമോ," "സൂക്ഷ്മജീവികൾക്കുള്ള ഹാൻഡ്ബാഗ്," തുടങ്ങിയ ധാരാളം രസകരമായ കമന്റുകളും പോസ്റ്റിന് ലഭിച്ചു.

Advertisment

ഇതാദ്യമല്ല ഇത്തരം ഒരു ആഡംബര വസ്തു നെറ്റിസൺമാരിൽ ആത്ഭുതം സൃഷ്ടിക്കുന്നത്. ചിക് ലെതർ ഉൽപ്പന്നങ്ങൾക്ക് പ്രശസ്തമായ ആഡംബര ഹാൻഡ്‌ബാഗ് നിർമ്മാതാക്കളായ ഹെർമെസ് 2021ൽ പുറത്തിറക്കിയ ഒരു ബാഗും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. 18 ക്യാരറ്റ് വൈറ്റ് ഗോൾഡും, 229 വജ്രങ്ങളും ഉപയോഗിച്ച് നിർമ്മിച്ച ബാഗ് 4.24 കോടി രൂപയ്കാകണ് വിറ്റുപോയത്.

Read More

Fashion Trends Viral Post

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: