/indian-express-malayalam/media/media_files/uZIz21Gnh1LWuv4sOKut.jpg)
ഫൊട്ടോ: സ്ക്രീൻ ഗ്രാബ്
ആരാധകരെ എന്നും ക്രിക്കറ്റെന്ന പോലെ തന്നെ തന്റെ ജീവിതത്തോട് ചേർത്തുനിന്ന ശീലമാണ് ക്രിക്കറ്റ് ദൈവത്തിനുള്ളത്. അത്തരത്തിൽ നിരവധിയായ സംഭവങ്ങൾ സച്ചിൻ ടെണ്ടുൽക്കറുമായി ബന്ധപ്പെട്ട പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ സാധാരണക്കാരനായ തന്റെ ഒരു ആരാധകനൊപ്പം സമയം ചിലവിടുന്ന സച്ചിന്റെ വീഡിയോയാണ് നെറ്റിസൺസിനിടയിലെ ചർച്ചാ വിഷയം.
സച്ചിൻ ടെണ്ടുൽക്കർ തന്റെ ഫേസ്ബുക്ക് പേജിലാണ് ഒരു ആരാധകനുമായുള്ള വീഡിയോ ഫെബ്രുവരി 1 ന് പങ്കുവെച്ചത്. ഹൃദയസ്പർശിയായ വീഡിയോ പെട്ടെന്ന് തന്നെ വൈറലാവുകയും അര ദശലക്ഷത്തിലധികം പേർ കാണുകയും ചെയ്തിട്ടുണ്ട്. സച്ചിൻ തന്റെ കാറിൽ ഇരുന്ന് ഒരു ആരാധകനുമായി ഹസ്തദാനം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന് അദ്ദേഹം ആരാധകനോട് തിരിയാൻ ആവശ്യപ്പെടുകയും: "ടി-ഷർട്ട് ഞങ്ങളുടെ സുഹൃത്തിനെ കാണിക്കൂ, എന്ന് പറയുകയും ചെയ്യുന്നു.
തുടർന്ന്, റിവൈൻഡ് ചെയ്യുന്ന വീഡിയോയിൽ സച്ചിന്റെ കാർ ഒരു സ്കൂട്ടർ യാത്രികനെ പിന്നിലാക്കുമ്പോൾ അയാൾ മുംബൈ ഇന്ത്യൻസ് ജേഴ്‌സി ധരിച്ചിരിക്കുന്നതും അതിന് പിന്നിൽ സച്ചിൻ 10 എനിക്ക് നിങ്ങളെ മിസ്സാകുന്നു". എന്ന് എഴിതിയിരിക്കുന്നതും കാണിക്കുന്നു. താമസിയാതെ, കാർ സ്കൂട്ടർ യാത്രക്കാരനോട് ചേർത്ത് നിർത്തുകയും സച്ചിൻ അയാളോട്“എങ്ങനെ എയർപോർട്ടിലേക്ക് പോകും?” എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് അമ്പരന്നുപോയ റൈഡറുടെ പ്രതികരണം ക്യാമറ പകർത്തിയിരിക്കുന്നു, “എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, ദൈവത്തിന് നന്ദി!” എന്ന് മറുപടി നൽകാൻ അദ്ദേഹം ഒരു നിമിഷം എടുക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
തുടർന്ന് ആരാധകൻ സച്ചിന്റെ ഓട്ടോഗ്രാഫ് തേടുകയും ക്രിക്കറ്റ് ഇതിഹാസത്തോടൊപ്പം സെൽഫി എടുക്കുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. ക്ലിപ്പിന്റെ അടിക്കുറിപ്പിൽ, സച്ചിൻ പറയുന്നു, “എന്റെ മേൽ വളരെയധികം സ്നേഹം ചൊരിയുന്നത് കാണുമ്പോൾ അത് എന്റെ ഹൃദയത്തെ സന്തോഷത്താൽ നിറയ്ക്കുന്നു.”ആശയവിനിമയത്തിനിടയിൽ, ഇതിഹാസ ക്രിക്കറ്റ് താരം തന്റെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചതിന് ആരാധകനെ അഭിനന്ദിക്കുകയും കാറിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുന്നതിന് താനും പ്രാധാന്യം നൽകുന്നുവെന്നും പറയുന്നു.
വളരെ പെട്ടെന്ന് തന്നെ വൈറലായ സച്ചിന്റെ ഫാൻ വീഡിയോയ്ക്ക് താഴെ കമന്റുകളുടെ പ്രവാഹമാണ്.
Read More
- വിമാനത്തിൽ പാമ്പ്; പിടികൂടാൻ ജീവനക്കാർ; വീഡിയോ
- യാത്രക്കാർക്ക് റൺവേയിൽ ഭക്ഷണം; ഇൻഡിഗോ 1.20 കോടി രൂപ പിഴയടയ്ക്കണം
- ആകാശത്തെ ജീവന്മരണ പോരാട്ടത്തിൽ രക്ഷകനായി മലയാളി ഡോക്ടർ
- സവാരിക്കിറങ്ങി കാട്ടുപറമ്പനും രമണനും ദശമൂലം ദാമുവും; വൈറലായൊരു കാഴ്ച
- ഞാൻ തന്നെ പാട്ടും പാടും വേണേൽ മ്യൂസിക്കും ഇടും; പാട്ടു പാടി സോഷ്യൽ മീഡിയയെ കൈയ്യിലെടുത്ത് മിടുക്കി, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.