/indian-express-malayalam/media/media_files/gBDrO8Zc341pABRxq4fS.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
റോഡിലൂടെ ചീറിപ്പായുന്ന വാഹനത്തിൽ തൂങ്ങിക്കിടന്ന് വില്ലൻമാരെ പിന്തുടരുന്ന നായകൻമാരെ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ, തന്റെ നായയെ തട്ടിയെടുത്ത മോഷ്ടാക്കളുടെ വാഹനത്തിൽ തൂങ്ങിക്കിടന്ന് കിലോമീറ്ററുകളോളം സഞ്ചരിച്ച യൂവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്.
അലി സക്കറിയാസ് എന്ന യുവതിയാണ് എല്ലാവരെയും അമ്പരപ്പിച്ച് സാഹസത്തിന് മുതിർന്നത്. നായയെ തട്ടിയെടുത്ത മോഷ്ടാവിന്റെ വാഹന ബോണറ്റിൽ ചാടിക്കയറിയ യുവതി, കിലേമീറ്ററുകളോളം കാറിൽ പിടിച്ചിരുന്നു. തുടർന്ന് അടുത്ത സ്ട്രീറ്റിൽ പിടിവിട്ട് താഴെ വീഴുകയായിരുന്നു.
സംഭവത്തിൽ ലോസ് ഏഞ്ചൽസ് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്. ചാരനിറത്തിലുള്ള ഹൂഡിയും പർപ്പിൾ പാൻ്റും കറുത്ത ഷൂസും ധരിച്ചാണ് മോഷ്ടാവെത്തിയതെന്നും പോസ്റ്റിൽ പറയുന്നു.
ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽപെട്ട നായക്കുട്ടിയാണ് മോഷണം പോയത്. രാജ്യത്തെ ഏറ്റവും ജനപ്രിയ ഇനമായ ഫ്രഞ്ച് ബുൾഡോഗിന് ഏകദേശം 83,000 രൂപയോളമാണ് വില.
20,000-ലധികം ലൈക്കുകളും നിരവധി കമൻ്റുകളും നേടിയ വീഡിയോയിൽ ധാരാളം കാഴ്ചക്കാരാണ് രോഷം പ്രകടിപ്പിച്ച് ആഭിപ്രായം പങ്കുവച്ചത്. "എനിക്ക് അവളുടെ നിരാശ മനസിലാക്കാം, ആരെങ്കിലും എൻ്റെ നായയെ മോഷ്ടിക്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല," ഒരാൾ അഭിപ്രായപ്പെട്ടു. "ഞാൻ ഇത് നേരിട്ട് കണ്ടിരുന്നു, ഭയാനകമായിരുന്നു," "എന്തുകൊണ്ടാണ് ആളുകൾ ഇത്ര ക്രൂരത കാണിക്കുന്നത്?" മറ്റു കമന്റുകൾ ഇങ്ങനെ.
Read More
- ട്രെൻഡിങ്ങായി കുമാരി ആന്റിയുടെ കട, സന്ദർശകരിൽ മുഖ്യമന്ത്രിയും
- യാത്രക്കാർക്ക് റൺവേയിൽ ഭക്ഷണം; ഇൻഡിഗോ 1.20 കോടി രൂപ പിഴയടയ്ക്കണം
- ആകാശത്തെ ജീവന്മരണ പോരാട്ടത്തിൽ രക്ഷകനായി മലയാളി ഡോക്ടർ
- സവാരിക്കിറങ്ങി കാട്ടുപറമ്പനും രമണനും ദശമൂലം ദാമുവും; വൈറലായൊരു കാഴ്ച
- ഞാൻ തന്നെ പാട്ടും പാടും വേണേൽ മ്യൂസിക്കും ഇടും; പാട്ടു പാടി സോഷ്യൽ മീഡിയയെ കൈയ്യിലെടുത്ത് മിടുക്കി, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us