/indian-express-malayalam/media/media_files/2024/11/21/WTTemQ0n0FdITmtIC9G6.jpg)
ഗൗതം അദാനി
കൊച്ചി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിലുണ്ടായ കേസ് ഗൂഗിളിലും ചർച്ചയാകുന്നു. കഴിഞ്ഞ 12 മണിക്കൂറിനിടയിൽ രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞത് ഇത് സംബന്ധിച്ചുള്ള വിവരങ്ങളാണ്.
ഗൂഗിളിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ 13 മണിക്കൂറിൽ അഞ്ച് ലക്ഷം പേരാണ് ഇത് സംബന്ധിച്ചുള്ള വാർത്തകൾ തിരഞ്ഞത്. ഇതോടെ അദാനിക്കെതിരെയുള്ള കേസ് ഗൂഗിളിന്റെ ട്രൻഡ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ്.
അദാനിക്കെതിരെയുള്ള കേസ് സംബന്ധിച്ചുള്ള വിവരങ്ങൾ, അദാനി ഗ്രൂപ്പിന്റെ ഓഹരി സംബന്ധിച്ചുള്ള വാർത്തകൾ എന്നിവയാണ് ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞത്. അഴിമതി കുറ്റമാണ് ന്യയോർക്കിലെ കോടതി ഗൗതം അദാനിക്കെതിരെ ചുമത്തിയിരിക്കുന്നത്.
20 വർഷത്തിനുള്ളിൽ രണ്ട് ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരായ കേസ്.
അനന്തരവനും അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ എക്സ്യൂട്ടീവ് ഡയറക്ടർമാരിലൊരാളുമായ സാഗർ അദാനിക്കും വിനീത് ജെയ്നും മറ്റ് അഞ്ച് ബിസിനസ് എക്സിക്യൂട്ടീവുകൾക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. നിക്ഷേപകരിൽ നിന്ന് അഴിമതി വിവരം മറച്ചുവെച്ച് മൂന്ന് ബില്യൺ ഡോളറിലധികം വായ്പകളും ബോണ്ടുകളും സമാഹരിച്ചതായും കുറ്റപത്രത്തിലുണ്ട്. സൗരോർജ കരാറുകൾ നേടാൻ കോഴ നൽകിയ വിവരം യുഎസ് നിക്ഷേപരിൽ നിന്ന് മറച്ചുവച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
Read More
- Google Trends: വിവാഹ മോചനം പ്രഖ്യാപിച്ചിതിനു പിന്നാലെ എ.ആർ റഹ്മാനെ തിരഞ്ഞ് ആരാധകർ; ഗൂഗിളിൽ ട്രെന്റിങ്
- 'കോൾഡ്പ്ലേ' ടിക്കറ്റിന് തീവില; മറിച്ചുവിൽക്കുന്നത് 10 ലക്ഷം രൂപയ്ക്ക്
- ഹൈ വോൾട്ടേജ് വൈദ്യുതി ടവറിന് മുകളിലിരുന്ന് യുവാവിന്റെ നൃത്തം; വീഡിയോ വൈറൽ
- റീൽസ് എടുക്കാൻ എസ്യുവി പാളത്തില് കയറ്റി; പണി പാളിയപ്പോൾ സാഹസിക രക്ഷപെടൽ; വീഡിയോ
- കോഹ്ലിക്ക് ആരാധകരുടെ പിറന്നാൾ സർപ്രൈസ്; നാണത്തോടെ സൂപ്പർതാരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.