scorecardresearch

കോഫി ഇനി പറന്നെത്തും; ഡ്രോണിൽ ഭക്ഷണം വിളമ്പുന്ന ഹൈടെക് കഫേ

ഭക്ഷണം കഴിക്കാനെത്തിയവർക്ക് ഡ്രോണിൽ കോഫി വിളമ്പിയാണ് കൊൽക്കത്തയിലെ, 64 സാൾട്ട്‌ലേക്ക് കഫേ വ്യത്യസ്തമാകുന്നത്

ഭക്ഷണം കഴിക്കാനെത്തിയവർക്ക് ഡ്രോണിൽ കോഫി വിളമ്പിയാണ് കൊൽക്കത്തയിലെ, 64 സാൾട്ട്‌ലേക്ക് കഫേ വ്യത്യസ്തമാകുന്നത്

author-image
Trends Desk
New Update
Viral Cafe, Drone

ഡ്രോണിൽ ഹോം ഡെലിവറി ലഭ്യമല്ല

ആധുനിക സംവിധാനങ്ങൾ ഫലപ്രധമായി ഉപയോഗപ്പെടുത്തുന്ന നിരവധി കച്ചവട തന്ത്രങ്ങൾ ഇടക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. മോശപ്പുറത്തിരുന്ന് ക്യൂ ആർ കോഡ് സ്കാൻചെയ്ത് ഭക്ഷണം ഓർഡർ ചെയ്യുന്നതു മുതൽ, തീൻമേശയിൽ ഭക്ഷണവുമായെത്തുന്ന റോബോട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവരെ അത്ഭുതപ്പെടുത്തി വ്യത്യസ്തമായ രീതിയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഒരു കഫേയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Advertisment

കൊൽക്കത്തയിലെ ഒരു കഫേയാണ് ഒരേസമയം വ്യത്യസ്തവും അമ്പരപ്പുണ്ടാക്കുന്നതുമായ പരീക്ഷണവുമായി മുന്നോട്ടെത്തിയിരിക്കുന്നത്. കൊൽക്കത്ത 64 സാൾട്ട്‌ലേക്ക് എന്ന ഈ കഫേയിൽ കോഫി ഓർഡർ ചെയ്താൽ, കൊണ്ടുവരുന്നത് വെയിറ്റർമാരായിരിക്കില്ല, ഒരു അത്യാദുനിക 'ഡ്രോൺ' അയിരിക്കും ആവിപറക്കുന്ന കോഫിയുമായി പറന്നെത്തുക. 

ഡ്രോൺ, സേവനങ്ങളുടെ വേഗത വർധിപ്പിക്കുന്നതിനോടൊപ്പം, കൂടുതൽ സൗകര്യപ്രദമാണെന്നുമാണ് അവകാശപ്പെട്ടുന്നത്. എന്നാൽ ഹോം ഡെലിവറി സാധ്യമല്ലെന്നാണ് റിപ്പോർട്ട്.

Advertisment

കൗതുകമെന്ന നിലയിൽ പരീക്ഷിക്കാമെങ്കിലും സുസ്തിരമായൊരു മാറ്റമാകില്ല ഇതെന്നാണ് ഒരു ഉപയോക്താവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കഫേയുടെ വീഡിയോയിൽ കമന്റുചെയ്തത്. കോഫിയുമായി പറക്കുന്നതിനിടയിൽ കാക്കകളെ സൂക്ഷിക്കണമെന്നാണ് ഒരു ഉപയോക്താവ് തമശയായി കമന്റുചെയ്തത്.

Read More Trending Stories Here

Cafe Kolkata Viral Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: