scorecardresearch

ടീച്ചർക്ക് വിദ്യാർത്ഥികളുടെ സർപ്രൈസ്; ഹൃദയം കവർന്നെന്ന് നെറ്റിസൺമാർ

അമ്മയാകാനൊരുങ്ങുന്ന അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ 'ബേബി ഷവർ' നൽകുന്ന വിദ്യാർത്ഥികളുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്

അമ്മയാകാനൊരുങ്ങുന്ന അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ 'ബേബി ഷവർ' നൽകുന്ന വിദ്യാർത്ഥികളുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Surprise Viral Video

ചിത്രം: ഇൻസ്റ്റഗ്രാം

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് കോളേജിലെ വിദ്യാർത്ഥികൾ, അധ്യാപികയ്ക്ക് നൽകിയ സർപ്രൈസാണ് സോഷ്യൽ മീഡിയിയൽ കാഴ്ചക്കാരുടെ ഹൃദയം കവരുന്നത്. അമ്മയാകാനൊരുങ്ങുന്ന അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ 'ബേബി ഷവർ' നൽകിയ വിദ്യാർത്ഥികളുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

Advertisment

അധ്യാപിക തൻ്റെ സഹപ്രവർത്തകർക്കൊപ്പം ക്ലാസ് മുറിയിലേക്ക് നടക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. മുറിയിൽ എന്തോ ആഘോഷം സംഘടിപ്പിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും കാര്യം മനസിലായില്ല. ശേഷം ബോർഡിനു മുന്നിലായി ബേബി ഷവർ എന്നെഴിതിയിരിക്കുന്നത് കണ്ട് അധ്യാപിക ആശ്ചര്യപ്പെടുന്നുണ്ട്.

കൺഫെറ്റി നൽകിയാണ് വിദ്യാർത്ഥികൾ അധ്യാപികയെ സ്വീകരിച്ചത്. ബലൂണുകളാൽ അലങ്കരിച്ച ക്ലാസ് മുറിയിൽ കേക്ക് മുറിച്ചശേഷം കുട്ടികളോട് അധ്യാപിക നന്ദിപറയുന്നുണ്ട്. മൂന്നാം ആനിവേഴ്സറി ആണെന്നു കുരുതിയാണ് വന്നതെന്നും, ഇങ്ങനൊരു സർപ്രൈസ് ഒരുക്കിയതിന് നന്ദിയുണ്ടെന്നും, അധ്യാപിക പറഞ്ഞു. 

Advertisment

ഫെബ്രുവരി 6-ന് _perfect__okay_ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോ 4 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടുകയും, നെറ്റിസൺമാരുടെ മനസുകീഴടക്കുകയും ചെയ്തു. നിരവധി കാഴചക്കാരാണ് വിദ്യാർത്ഥികളെ അഭിനന്ദിച്ച് കമന്റുചെയ്തത്. "വീഡിയോ കണ്ട എന്റെ കണ്ണ് നിറഞ്ഞു. അപ്പോ ആ ടീച്ചറിന്റെ സന്തോഷം എത്രത്തോളം ആയിരിക്കും.. ക്ലാസ്സിൽ ഇനി എത്ര സ്ട്രോങ്ങ്‌ ആണെങ്കിലും ടീച്ചർ സ്റ്റുഡന്റസ് ബോണ്ട്‌ ഉണ്ടല്ലോ, അത് വല്ലാത്തൊരു ഫീലിങ്ങ് ആണ്. ഒരു ടീച്ചർ എന്നതിൽ ഞാനും അഭിമാനിക്കുന്നു," ഒരു ഉപയോക്താവിന്റെ കമന്റ് ഇങ്ങനെ.

Read More Trending Stories Here

Viral Video Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: