/indian-express-malayalam/media/media_files/EaawNuCuQiIVPiEaN9Px.jpg)
ചിത്രം: എക്സ്
വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാണെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. ഇരുചക്രവാഹനം ഓടിക്കുന്നതിനിടെ വീഡിയോ കോളിൽ സംസാരിക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സ്കൂട്ടർ യാത്രക്കിടെ മടിയിൽ ലോപ്ടോപ് വച്ചാണ് യുവാവ് വീഡിയോ കോൾ ചെയ്യുന്നത്. ബെംഗളൂരിലെ തരിക്കുള്ള റോഡിലൂടെയാണ് യുവാവിന്റെ സാഹസിക യാത്ര. "ബെംഗളൂർ തുടക്കക്കാർക്ക് ഉള്ളതല്ല" എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
Bengaluru is not for beginners 😂
— Peak Bengaluru (@peakbengaluru) March 23, 2024
(🎥: @nikil_89) pic.twitter.com/mgtchMDryW
വീഡിയോ, പ്ലാറ്റ്‌ഫോമിൽ രസകരമായ പ്രതികരണങ്ങൾക്ക് വഴിയൊരുക്കി. പലരും റോഡ് സുരക്ഷയെയും ജോലി സമ്മർദ്ദത്തെയും കുറിച്ച് ആശങ്ക ഉന്നയിച്ചു. "ബ്രോ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ആളായിരിക്കണം, കാരണം അദ്ദേഹത്തിന് ആഴ്ചയിൽ 70 മണിക്കൂർ കാണില്ല," എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. "നല്ല ട്രാഫിക്ക് ആയതിനിൽ ഷീഫ്റ്റ് മുഴുവനും സ്കൂട്ടറിൽ തീർത്തുകാണും," എന്നാണ് മറ്റൊരു കമന്റ്.
തിരക്കുള്ള റോഡിലൂടെ റാപ്പിഡോ യാത്രയ്ക്കിടെ സ്കൂട്ടറിലിരുന്ന ലാപ് ടോപിൽ ജോലി ചെയ്യുന്ന ഒരു സത്രീയുടെ ചിത്രങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Read More
- ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്; വീഡിയോ
- ചന്ദ്രനെ കണ്ട് അമ്പരന്ന് കുഞ്ഞാവ; കമന്റുമായി 'നാസ'
- 'ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖം', യൂട്യൂബറെ പരിഹസിച്ച് അമല ഷാജിയുടെ അമ്മ, വിമർശിച്ച് സോഷ്യൽ മീഡിയ
- നിയമം എല്ലാവർക്കും ഒന്നാ 'സാറേ;' ഹെൽമെറ്റ് ധരിക്കാത്ത പൊലീസുകാർക്ക് രൂക്ഷ വിമർശനം; വീഡിയോ
- വീൽചെയറിൽ ഇരുന്ന ആരാധകനോട് എഴുന്നേൽക്കാൻ പറഞ്ഞു; പുലിവാലുപിടിച്ച് ഗായിക മഡോണ; പിന്നാലെ ക്ഷമാപണം
- ദേ ഇങ്ങോട്ടു നോക്കൂ, ഇതാ നിങ്ങൾടെ ഉണ്ണിയേട്ടൻ: മലയാളം പാട്ടുമായി കിലി പോൾ വീണ്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.