scorecardresearch

'അന്ന് അച്ഛൻ ഇന്ന് മോൻ;' സുന്ദരനായി അർജുൻ അശോകൻ, ഒപ്പം പേളിയും മഹിമയും

പേളി മാണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്

പേളി മാണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്

author-image
Trends Desk
New Update
Arjun Ashokan, Parakkum Thalika

ചിത്രം: ഇൻസ്റ്റഗ്രാം

വി.ആര്‍ ഗോപാലകൃഷ്ണന്റെ തിരക്കഥയില്‍ താഹ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് കോമഡി ചിത്രമാണ് 2001ൽ പുറത്തിറങ്ങിയ 'ഈ പറക്കും തളിക'. എത്ര കണ്ടാലും മതി വരാത്ത പറക്കും തളികയിലെ താമരാക്ഷൻ പിള്ള ബസ്സും, ഉണ്ണിയും സുന്ദരനുമെല്ലാം ഇന്നും മലയാളികളുടെ മനസിലുണ്ട്. 

Advertisment

ചിത്രത്തിലെ ഒരു സൂപ്പർ ഹീറ്റ് രംഗം വീണ്ടും അവതരിപ്പിക്കുന്ന ഹരിശ്രീ അശോകന്റെ മകനും അഭിനേതാവുമായ അർജുൻ അശോകന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

പേളി മാണി, മഹിമാ നമ്പ്യാർ എന്നിവരും വീഡിയോയിൽ അർജുനൊപ്പമുണ്ട്. ചിത്രത്തിലെ, ഏറെ കൈയ്യടി നേടിയ ഇന്റർവ്യൂ സീനാണ് മൂവരും പുനഃസൃഷ്ടിച്ചത്. ഹരിശ്രീ അശോകന്റെ കഥാപാത്രമായ സുന്ദരനായി അർജുനും ദിലീപ് അവതരിപ്പിച്ച ഉണ്ണിയായി പേളിയും അവതാരകയായി മഹിമയുമാണ് വീഡിയോയിൽ എത്തുന്നത്.

Advertisment

മഹിമയും അർജുനും പ്രധാനവേഷങ്ങളിലെത്തിയ ബ്രോമാൻസ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ പകർത്തിയ റീൽ വീഡിയോയാണിത്. പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽ വീഡിയോയിലെ രംഗങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Read More

Pearley Maaney Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: