/indian-express-malayalam/media/media_files/2025/04/26/qCkeDnxWSeM2Uf0xLdls.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്ന പാട്ടുകൾ ഭാഷ പോലും മനസിലാക്കാതെ നമ്മൾ ഏറ്റെടുക്കാറുണ്ട്. അക്കൂട്ടത്തിലേക്ക് അവസാനം എത്തിയ പാട്ടാണ് "അനന്‍ താ പദ് ചായെ, ആപാദ് തി തേ തേന (Anan Ta Pad Chaye, Apad Ti Te Tena)" എന്ന തായ് ഗാനം. ഇപ്പോഴിതാ ഈ ഗാനം പരിഭാഷപ്പെടുത്തുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടായ ജെമിനൈയുടെ സഹായത്തോടെയാണ് ഗാനം ട്രാൻസലേറ്റ് ചെയ്യുന്നത്. എഐ സൃഷ്ടിച്ച ഈ മലയാളം പരിഭാഷയാണ് ഇപ്പോൾ സൈബറിടത്ത് ചിരിപടർത്തി വൈറലാകുന്നത്. പാട്ടിന് പ്രത്യേകിച്ച് അർത്ഥമില്ലെന്നും താളത്തിന് അനുസരിച്ച് തയ്യാറാക്കുന്ന വരികളാണിതെന്നും പറഞ്ഞുകൊണ്ടാണ് പാട്ട് തുടങ്ങുന്നത്.
രസകരമായ വീഡിയോ "nijilgeo" എന്ന അക്കൗണ്ടാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 1.3 മില്യണിലധികം കാഴ്ചകളാണ് വീഡിയോയ്ക്ക് ലഭിച്ചത്."എന്നാ ഞാൻ ഒരു സത്യം പറയട്ടെ... ഇതിന് പ്രത്യേകിച്ച് അർത്ഥം ഒന്നുമില്ല" എന്നായിരുന്നു വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്.
Read More
- "ജൂനിയർ വേടൻ പൊളിച്ചു," റാപ്പ് പാടി ഫെജോയെ ഞെട്ടിച്ച് കൊച്ചുമിടുക്കൻ; വീഡിയോ
- തൃശ്ശൂർ പൂരത്തിന് തിടമ്പേന്തി ഡ്രാഗണും ഗോഡ് സില്ലയും; വൈറലായി ഒരു പൂരകാഴ്ച, വീഡിയോ
- താജ് മഹലിനെ ഇളക്കി മറിച്ച് മലബാറിലെ പിള്ളേർ; സ്റ്റൈലൻ വരവ് വൈറൽ
- ഇവനാര് കാക്ക തമ്പുരാനോ? ആ വിളികേട്ട് കാക്ക കൂട്ടം പറന്നെത്തി; വൈറൽ വിഡിയോ
- കണിക്കൊന്ന പറിച്ചും പശുവിനെ മേയ്ച്ചും ട്രംപ്; 'ഡോണൾഡ് അച്ചായൻ' എന്ന് സോഷ്യൽ മീഡിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.