scorecardresearch

ഒരിടത്തൊരു നജീബുണ്ടായിരുന്നു, ദുബായിൽ പോയി, അറബി പറ്റിച്ചു... ഇത്രേം സിമ്പിളായി ആടുജീവിതത്തിന്റെ കഥ പറയാൻ പറ്റോ സക്കീർഭായിയ്ക്ക്?

അനേകം പേജുകളുള്ള ആടുജീവിതം എന്ന നോവൽ ഒരു പേജിൽ ചുരുക്കി എഴുതിയിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ  നന്മ തേജസ്വിനി

അനേകം പേജുകളുള്ള ആടുജീവിതം എന്ന നോവൽ ഒരു പേജിൽ ചുരുക്കി എഴുതിയിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ  നന്മ തേജസ്വിനി

author-image
Trends Desk
New Update
Aadujeevitham Review

ആടുജീവിതം

മലയാളത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട നോവലാണ് ബെന്യാമിൻ്റെ ആടുജീവിതം. അനേകം പേജുകളുള്ള ഈ നോവൽ വർഷങ്ങൾ കൊണ്ടാണ് സിനിമയാക്കി ചിത്രീകരിച്ചതും.

Advertisment

എന്നാൽ ആടുജീവിതത്തിന്റെ കഥ പറയാൻ ന്ദത്തൂർ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ  നന്മ തേജസ്വിനിയ്ക്ക് നിമിഷനേരം പോലും വേണ്ടിവന്നില്ല. 'ഇത്രേ ഒള്ളൂ' എന്ന അടിക്കുറിപ്പോടെ എഴുത്തുകാരൻ ബെന്യാമിൻ തന്നെയാണ് നന്മയുടെ ആടുജീവിതം റിവ്യൂ പങ്കുവെച്ചിരിക്കുന്നത്.

Aadujeevitham Social

''ഒരു ദിവസം നജീബ് എന്ന ഒരാള് ജീവിച്ചിരുന്നു. ഒരുനാള് നജീബ് ദൂബായില്‍ പോയി. അവിടുത്തെ അറബ് മനുഷ്യന്‍ നജീബിനെ പറ്റിച്ചു മരുഭൂമിയില്‍ ഇട്ടു. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞു. നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ചു ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാന്‍ ഒരു ആള് വന്നു. രക്ഷിച്ചുകൊണ്ടുപോയി. പേരിയോനേ...ന്‍ റഹ്‌മാനേ...പേരിയോനേ..റഹിം.' എന്നിങ്ങനെയാണ് കുട്ടി തൻ്റെ നോട്ട്ബുക്കിൽ കുറിച്ചിട്ടിരിക്കുന്നത്. ആടുജീവിതം എന്ന തലക്കെട്ടോടെ കഥ എഴുതുക മാത്രമല്ല ഇതലെ കഥാപാത്രമായ നജീബിൻ്റെ ചിത്രവും ചുവടെ വരച്ചു ചേർക്കാൻ ആ കൊച്ചു മിടുക്കി മറന്നില്ല.

വടകര, മന്ദരത്തൂര്‍ എം.എല്‍.പി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് നന്മ തേജസ്വിനി. ക്ലാസിൽ അദ്ധ്യാപിക ഇല്ലാത്തതിനാൽ മറ്റൊരു അദ്ധ്യാപിക എല്ലാവരും വായിച്ച ഏതെങ്കിലും പുസ്തകത്തെ കുറിച്ചോ കണ്ട് ഏതെങ്കിലും സിനിമയെക്കുറിച്ചോ എഴുതാൻ​ ആവശ്യപ്പെട്ടതു പ്രകാരമാണ് കുട്ടി തൻ്റെ നോട്ട്ബുക്കിൽ ഇങ്ങനെ കുറിച്ചത്. എന്നാൽ ഇതെഴുതിയ നന്മ തേജസ്വിനി നോവൽ വായിക്കുകയോ സിനിമ കാണുകയോ ചെയ്തിട്ടില്ല എന്നതാണ് മറ്റൊരത്ഭുതം. 

Advertisment

Read More Entertainment Stories Here

Benyamin Social Trends Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: