scorecardresearch

അറുപതാം വയസിൽ മിസ് യൂണിവേഴ്സ് പട്ടം; മുൻവിധികൾ തകർത്തെറിഞ്ഞ് അലക്‌സാന്ദ്ര മരീസ

മേയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് അര്‍ജന്റീന മത്സരത്തില്‍ ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നതും അലക്‌സാന്ദ്രയാണ്

മേയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് അര്‍ജന്റീന മത്സരത്തില്‍ ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നതും അലക്‌സാന്ദ്രയാണ്

author-image
Trends Desk
New Update
Alejandra Marisa Rodríguez | Miss Universe

ചിത്രം: സ്ക്രീൻഗ്രാബ്/എക്സ്

സൗന്ദര്യ സങ്കൽപ്പങ്ങളിലെ മുൻവിധികൾ തകർത്തെറിഞ്ഞ് അലക്‌സാന്ദ്ര മരീസ റോഡ്രിഗസ്. 2024ലെ മിസ് യൂണിവേഴ്സ് ബ്യൂണസ് ഐറിസ് പട്ടമാണ് അറുപതുകാരിയായ അലക്‌സാന്ദ്ര സ്വന്തമാക്കിയത്. സൗന്ദര്യ മത്സരങ്ങൾ സ്വപ്നംകാണുന്ന ഏതോരാൾക്കും പ്രചോദനമാകുന്ന വിജയമാണ് അഭിഭാഷകയും പത്രപ്രവർത്തകയുമായ അലക്‌സാന്ദ്ര നേടിയത്.

Advertisment

അറുപതാം വസയിൽ ഇത്തരമൊരു അഭിമാനനേട്ടം സ്വന്തമാക്കിയ അലക്‌സാന്ദ്രയുടെ വിജയം ചരിത്ര നിമിഷത്തെയാണ് അടയാളപ്പെടുത്തുന്നത്. പ്രസന്നമായ പുഞ്ചിരിയും ആകർഷകമായ പെരുമാറ്റത്തിലും വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും ഹൃദയം ഒരുപോലെ കവർന്ന പ്രകടനമാണ് അലക്‌സാന്ദ്ര കാഴ്ചവച്ചത്.

ഈ വിജയത്തോടെ, മേയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് അര്‍ജന്റീന മത്സരത്തില്‍ ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നത് അലക്‌സാന്ദ്രയാകും. ഇതിലും വിജയം നേടുകയാണെങ്കിൽ, 2024 സെപ്റ്റംബറിൽ  മെക്‌സിക്കോയിൽ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്‌സ് വേൾഡ് മത്സരത്തിൽ അര്‍ജന്റീനയെ പ്രതിനിധീകരിക്കാനും ഇവർക്കാകും.

Advertisment

ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നതിന്റെ ആവേശത്തിലാണെന്നും, ശാരീരിക മാനദണ്ഡങ്ങൾ മാത്രമല്ല സൗന്ദര്യം, അതിന് ഉദാഹരണമാണ് തന്റെ വിജയമെന്നും അലക്‌സാന്ദ്ര പറഞ്ഞു.

Read More

Miss Universe Viral Video Argentina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: