/indian-express-malayalam/media/media_files/UgPXc68x4lxUdWVCshbF.jpg)
യഹിയ സിൻവാർ (ഫൊട്ടോ കടപ്പാട്-എക്‌സ്)
ന്യൂഡൽഹി: ഗാസ മുനമ്പ് മേധാവി യഹിയ സിൻവാറിനെ ഹമാസ് പുതിയ തലവനായി തിരഞ്ഞെടുത്തു.നിലവിൽ ഗാസ മുനമ്പിലെ മേധാവിയാണ് യഹിയ സിൽവാർ. ഇസ്മായിൽ ഹനിയ കഴിഞ്ഞ ആഴ്ച ഇറാനിലെ ടെഹ്റാനിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സിൻവാറിനെ തലവനായി തിരഞ്ഞെടുത്തത്. ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റ് ഹമാസ് നേതാവ് യഹ്യ സിൻവാറിനെ പ്രസ്ഥാനത്തിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായി തിരഞ്ഞെടുത്തതായി ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രായപൂർത്തിയാകുന്നതിന് മുമ്പേ ഇസ്രായേൽ ജയിലിൽ കഴിയേണ്ടി വന്ന യഹിയ സിൽവാർ, ഇസ്രായേലിനെതിരെ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണത്തിന്റെ സൂത്രധാരൻ എന്നാണ് അറിയപ്പെടുന്നത്. 2022 ഡിസംബറിൽ ഗാസയിൽ നടന്ന റാലിയിൽ ഇസ്രായേലിനെതിരെ റോക്കറ്റുകളുടെ പ്രളയം ഉടൻ നടത്തുമെന്ന് യഹിയ സിൽവാറിന്റെ പ്രസംഗം ഏറെ അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു. അതിനുപിന്നാലെയാണ് 2023 ഓക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസിന്റെ ആക്രമണം ഉണ്ടാകുന്നത്. ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് സിൻവാറെന്ന് നേരത്തെ ഇസ്രായേലും ആരോപിച്ചിരുന്നു.
ഇറാനിലെ ടെഹ്റാനിൽ ഹനിയ കൊല്ലപ്പെട്ട് ഒരാഴ്ച്ച തികയുന്നതിന് മുമ്പാണ് ഹമാസിന്റെ പുതിയ മേധാവിയെ നിയമിച്ചത്. ഹനിയ്യയുടെ കൊലപാതകത്തിൽ ഇറാനും ഹമാസും ഇസ്രായേലിനെതിരെ രംഗത്തെത്തിയിരുന്നു. യഹിയ സിൽവാറിനെ തലവനായി തിരഞ്ഞെടുത്തുള്ള പ്രഖ്യാപനം വന്ന് മിനിറ്റുകൾക്ക് ശേഷം, ഗാസ മുനമ്പിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്തതായി ഹമാസിന്റെ സായുധ വിഭാഗം എസെദീൻ അൽ-ഖസ്സാം പറഞ്ഞു.
Read More
- ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ മുഹമ്മദ് യൂനസ് നയിക്കും
- അഫ്ഗാനിസ്ഥാനിന്റെയും ശ്രീലങ്കയുടെയും തനിയാവർത്തനം; ബംഗ്ലാദേശ് ഇനി എങ്ങോട്ട്?
- ബംഗ്ലാദേശ്; സ്ഥിതി അതീവ ഗുരുതരം: ഹസീന എവിടേക്കെന്നതിൽ ഇന്ന് തീരൂമാനം ഉണ്ടാകും
- ഹസീനയുമായുള്ള വിമാനം ഗാസിയാബാദിൽ; ലണ്ടനിലേക്ക് പോകാനെന്ന് സൂചന
- ബംഗ്ലാദേശ് പ്രക്ഷോഭം; പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് മമത
- നേട്ടവും കോട്ടവും ഒരുപോലെ; സംഭവബഹുലം ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us