scorecardresearch

ജമ്മൂ കശ്മീരിൽ നാളെ വോട്ടെണ്ണൽ; ഹിന്ദു മേഖലകള്‍ നിർണായകം?

കശ്മീരിൽ നാഷണൽ കോൺഫറൻസും പിഡിപിയും ഏറ്റുമുട്ടുമ്പോൾ, ജമ്മുവിൽ കോൺഗ്രസും ബിജെപിയുമാണ് പ്രധാന എതിരാളികൾ

കശ്മീരിൽ നാഷണൽ കോൺഫറൻസും പിഡിപിയും ഏറ്റുമുട്ടുമ്പോൾ, ജമ്മുവിൽ കോൺഗ്രസും ബിജെപിയുമാണ് പ്രധാന എതിരാളികൾ

author-image
WebDesk
New Update
J-K election results

എക്സ്‌പ്രസ് ചിത്രം

ജമ്മൂ: നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ എല്ലാ കണ്ണുകളും ജമ്മു കശ്മീരിലേക്കും ഹരിയാനയിലേക്കുമാണ്. എക്സിറ്റ് പോൾ ഫലങ്ങൾ ജമ്മു കശ്മീൽ തൂക്കു സമഭയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. അതേസമയം, ഹരിയാന കോൺഗ്രസ് നേടുമെന്നാണ് വിലയിരുത്തൽ.

Advertisment

കശ്മീരിൽ നാഷണൽ കോൺഫറൻസും (എൻ.സി) പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) തമ്മിൽ ഏറ്റുമുട്ടുമ്പോൾ, ജമ്മുവിൽ കോൺഗ്രസും ബിജെപിയുമാണ് പ്രധാന എതിരാളികൾ. ഹിന്ദു ഭൂരിപക്ഷ മേഖലകൾ ജമ്മുവിൽ നിർണായകമാകുമെന്നാണ് കണക്കാക്കുന്നത്.

ബിജെപി
ജമ്മു പ്രവിശ്യയിലെ 47 സീറ്റുകളിലും ബിജെപി മത്സരിക്കുന്നുണ്ട്. പട്ടികവർഗ (എസ്‌.ടി) പദവി ലഭിച്ച പഹാരി വംശീയ വിഭാഗത്തിൻ്റെയും പദാരി ഗോത്രത്തിൻ്റെയും വോട്ടുകളാണ് പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്. കേന്ദ്രഭരണ പ്രദേശത്തെ ഒമ്പതു എസ്‌.ടി സംവരണ സീറ്റുകളിൽ ആറെണ്ണം ജമ്മു പ്രവിശ്യയിലാണ്. ഇതിൽ, അഞ്ചെണ്ണം രജൗരി-പൂഞ്ച് ജില്ലകൾക്ക് കീഴിലും ഒന്നു റിയാസിയിലുമാണ്. പഹാരി വിഭാഗമാണ് ഇവിടെ വോട്ടർമാരിൽ ഭൂരിഭാഗവും. ആദ്യമായാണ് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്‌.ടി സംവരണം കൊണ്ടുവരുന്നതെന്നതും ശ്രദ്ധേയമാണ്.

കോൺഗ്രസ്-എൻ.സി
ജമ്മുവിൽ കോൺഗ്രസും എൻ.സിയും യഥാക്രമം 30, 17 സീറ്റുകളിലാണ് മത്സരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ, പഹാരി വിഭാഗത്തെ എസ്‌.ടി സംവരണത്തിൽ ഉൾപ്പെടുത്തിയതിൽ ബിജെപിയോട് അമർഷം പ്രകടിപ്പിക്കുന്ന ഗുജ്ജർ വോട്ടർമാരുടെ ഏകീകരണമാണ് ഇരു പാർട്ടികളും ലക്ഷ്യമിടുന്നത്.

Advertisment

എക്‌സിറ്റ് പോളുകൾ തൂക്കുസഭ പ്രവചിക്കുന്ന സാഹചര്യത്തിൽ, സ്വതന്ത്രരായ എൻ.സി, ബിജെപി, കോൺഗ്രസ് വിമത നേതാക്കൾ വിജയിച്ചാൽ സർക്കാർ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കും.

ഹിന്ദു ഭൂരിപക്ഷ ജില്ലകൾ
24 നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ജമ്മുവിലെ സാംബ, കത്വ, ഉധംപൂർ എന്നീ ഹിന്ദു ഭൂരിപക്ഷ ജില്ലകൾ, സർക്കാർ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ചേക്കാം. 2022-ലെ അതിർത്തി നിർണ്ണയത്തിനു മുൻപ് ബിജെപി മികച്ച വിജയം നേടിയുരുന്നു. 2014ൽ, നാലു ജില്ലകളിലെ 21 സീറ്റുകളിൽ 18ഉം നേടിയാണ് ബിജെപി വിജയിച്ചത്. 

Read More

Election Results Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: