scorecardresearch

മാലിദ്വീപ് പ്രസിഡന്റ് ഇന്ന് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുയിസു എത്തിയിരുന്നുവെങ്കിലും അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്

ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുയിസു എത്തിയിരുന്നുവെങ്കിലും അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്

author-image
WebDesk
New Update
malidives president

തിങ്കളാഴ്ചയാണ് നാല് ദിവസത്തെ സന്ദർശനത്തിനായി മാലിദ്വീപ് പ്രസഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിൽ എത്തിയത്

ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിനെത്തിയ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് യൂനസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വ്യാപാര-നയതന്ത്ര ബന്ധങ്ങൾ സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയുണ്ടാകുമെന്നാണ് സൂചന. തിങ്കളാഴ്ചയാണ് നാല് ദിവസത്തെ സന്ദർശനത്തിനായി മാലിദ്വീപ് പ്രസഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിൽ എത്തിയത്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് മുയിസുവിനെ സ്വീകരിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവുമായും മുയിസു കൂടിക്കാഴ്ച നടത്തും.

Advertisment

ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുയിസു എത്തിയിരുന്നുവെങ്കിലും അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലുള്ള ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സന്ദർശനത്തിനിടെ ഡൽഹിക്ക് പുറമെ മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും വിവിധ ബിസിനസ് പരിപാടികളിൽ മുയിസു പങ്കെടുക്കും. മുഹമ്മദ് മുയിസുവിന്റെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും ബന്ധത്തിനും കൂടുതൽ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഈ ആഴ്ച ആദ്യം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

നേരത്തെ, മുയിസുവിന്റെ ചൈനാ അനുകൂല നിലപാടുകളിൽ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മാലിദ്വീപ് മന്ത്രിമാർ സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പുകൾ വൻ വിവാദമാണ് ഉയർത്തിയിരിക്കുന്നത്. മന്ത്രിമാരുടെ പരാമർശത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം ഉയർന്നിരുന്നു.

Read More

Advertisment
Narendra Modi Maldives

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: