/indian-express-malayalam/media/media_files/TwSa6ysHUAwQWo3b35wl.jpg)
Photo: X/Hopewell Chin’ono, anno1540
അസർബൈജാൻ-ഇറാൻ അതിർത്തിക്കടുത്ത് ഞായറാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് മരണത്തിൽ സ്ഥിരീകരണം പുറത്തു വന്നത്. പ്രസിഡന്റിന്റെ വിയോഗത്തെ തുടർന്ന് രാഷ്ട്രത്തലവനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുകയാണ്.
ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഭരണഘടന അനുസരിച്ച്, ഒരു പ്രസിഡൻ്റ് അധികാരത്തിലിരിക്കെ മരിക്കികയാണെങ്കിൽ, പ്രഥമ വൈസ് പ്രസിഡൻ്റ് അധികാരമേൽക്കും. എന്നാൽ, പരമോന്നത നേതാവിൽ നിന്നുള്ള സ്ഥിരീകരണത്തിന് ശേഷമായിരിക്കും അധികാരം ഏൽക്കുക. ആയത്തുള്ള അലി ഖമേനിയാണ്, ഇരട്ട രാഷ്ട്രീയ സംവിധാനമുള്ള ഇറാനിലെ പരമോന്നത നേതാവ്. പ്രധാന നയങ്ങളിൾ തീരുമാനമെടുക്കാനുള്ള അധികാരം വഹിക്കുന്നയാളാണ് പരമോന്നത നേതാവ്.
ഒഴിഞ്ഞു കിടക്കുന്ന പ്രസിഡന്റ് പദവിയിലേക്ക്, അടുത്ത 50 ദിവസത്തിനുള്ളലാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. പ്രഥമ വൈസ് പ്രസിഡൻ്റെ കൗൺസിൽ, പാർലമെൻ്റ് സ്പീക്കർ, ജുഡീഷ്യറി തലവൻ എന്നിവർക്കാണ് ഈ തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തം. പ്രഥമ വൈസ് പ്രസിഡന്റായ മുഹമ്മദ് മൊഖ്ബർ ഇടക്കാല പ്രസിഡൻ്റാകുമെന്ന് വിവരം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുന്ന 'ത്രി- പേഴ്സൺ' കൗൺസിൽ അംഗമാണ് മുഹമ്മദ് മൊഖ്ബർ.
ഇബ്രാഹിം റെയ്‌സിയോട് സമാനമായി, 65-കാരനായ മുഹമ്മദ് മൊഖ്ബറും പരമോന്നത നേതാവ് അലി ഖമേനിയോടെ അടുത്ത ബന്ധം പുലർത്തുന്നയാളാണ്. 2021ൽ റൈസി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മൊഖ്ബർ പ്രഥമ വൈസ് പ്രസിഡൻ്റായി.
ഒക്ടോബറിൽ മോസ്‌കോ സന്ദർശിച്ച ഇറാനിയൻ ഉദ്യോഗസ്ഥരുടെ സംഘത്തിൻ്റെ ഭാഗമായിരുന്നു മൊഖ്ബർ. റഷ്യൻ സൈന്യത്തിന് മിസൈലുകളും കൂടുതൽ ഡ്രോണുകളും നൽകാൻ സമ്മതിച്ചരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പരമോന്നത നേതാവുമായി നേരിട്ട് ബന്ധിമുള്ള നിക്ഷേപ ഫണ്ടായ സെറ്റാഡിൻ്റെ തലവനും മൊഖ്ബറായിരുന്നു.
ആണവ, ബാലിസ്റ്റിക് മിസൈൽ പ്രവർത്തനങ്ങളിൽ പങ്കുള്ളതായി ആരോപിക്കപ്പെടുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയിൽ, 2010-ൽ മൊഖ്ബറിനെ യൂറോപ്യൻ യൂണിയൻ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടു വർഷത്തിന് ശേഷം പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
Read More
- ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു
- അപകടത്തിൽ കുറ്റപ്പെടുത്തൽ; നാലാം നിലയില്നിന്ന് താഴെവീണ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
- ലോക്സഭ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം; 49 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
- 'നേതാക്കളെ തുറങ്കലിലടച്ചാലും ആശയങ്ങൾ നിലനിൽക്കും'; ബിജെപിക്കെതിരെ അരവിന്ദ് കേജ്രിവാൾ
- 'എട്ടോളം തവണ തല്ലി, മാറിലും വയറിലും ചവിട്ടി'; ബിഭവ് കുമാറിനെതിരായ പരാതിയിൽ സ്വാതി മലിവാളിന്റെ മൊഴി
- ബുർഖയും ഹിജാബും ധരിക്കരുത്; മതപരമായ വസ്ത്രങ്ങൾക്ക് നിരോധനവുമായി ചെമ്പൂർ കോളേജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.