/indian-express-malayalam/media/media_files/2025/03/20/mAr0JkTthLcDDg6RvCCk.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: വിദ്യാസമ്പന്നരും തൊഴിൽ പരിചയമുള്ളവരുമായ സ്ത്രീകൾ ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാൻ വേണ്ടി മാത്രം വെറുതെയിരിക്കരുതെന്ന് ഡൽഹി ഹൈക്കോടതി. ഇടക്കാല ജീവനാംശം നിഷേധിച്ച കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സ്ത്രീ സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
സമ്പാദിക്കാൻ കഴിവുള്ള യോഗ്യരായ സ്ത്രീകൾ വേർപിരഞ്ഞ ശേഷം ഭർത്താവിൽ നിന്ന് ജീവനാംശം നേടുന്നതിനായി മാത്രം വെറുതെയിരിക്കരുത്. പങ്കാളികള്‍ക്കിടയില്‍ തുല്യത നിലനിര്‍ത്തുന്നതിനും ഭാര്യയ്ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനുമാണ് സിആർപിസിയുടെ സെക്ഷൻ 125 ഉദ്ദേശിക്കുന്നതെന്നും അല്ലാതെ അലസതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ചന്ദ്ര ധാരി സിങിന്റേതാണ് നരീക്ഷണം.
കുടുംബ കോടതിയുടെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച ഹൈക്കോടതി, ഹർജിക്കാരിയോട് സ്വയംപര്യാപ്തത നേടുന്നതിനായി ഒരു ജോലി അന്വേഷിക്കാൻ പറഞ്ഞു. വിദ്യാഭ്യാസമില്ലാത്തവരും അടിസ്ഥാന ഉപജീവനത്തിനായി പങ്കാളികളെ പൂർണ്ണമായി ആശ്രയിക്കുന്നവരുമായ മറ്റു സ്ത്രീകളിൽ നിന്ന് വ്യത്യസ്തമാണിതെന്നും കോടതി വ്യക്തമാക്കി.
ഹർജിക്കാരി യോഗ്യയും ആരോഗ്യവാനുമാണെന്ന വസ്തുത അവഗണിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഹർജിക്കാരി വിദേശ സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ ബിസിനസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സ്വയം സമ്പാദിക്കാനുള്ള ഹർജിക്കാരിയുടെ കഴിവിനെ ഇത് വ്യക്തമാക്കുന്നുവെന്നും ഡൽഹി ഹൈക്കോടതി കൂട്ടിച്ചേർത്തു.
Read More
- ഛത്തീസ്ഗഡിൽ വൻ മാവോയിസ്റ്റ് വേട്ട; രണ്ടു ഏറ്റുമുട്ടലുകളിലായി 22 പേരെ വധിച്ചു; ഒരു ജവാന് വീരമൃത്യു
- ഔറംഗസേബ് ഇപ്പോൾ അപ്രസക്തൻ;നാഗ്പൂർ കലാപം സമൂഹത്തിന് ദോഷമെന്ന് ആർഎസ്എസ്
- പഞ്ചാബിലെ കർഷകപ്രതിഷേധം; സമരവേദികൾ പൊളിച്ചുനീക്കി
- മാനുഷിക മൂല്യത്തിൽ ഊന്നിയുള്ള മാധ്യമപ്രവർത്തനം കാലഹരണപ്പടില്ല: രാഷ്ട്രപതി
- സുനിത വില്യംസും സംഘവും ഭൂമിയിലെത്തി, വൈദ്യപരിശോധനയ്ക്കായി മാറ്റി
- നാസയുടെ ബഹിരാകാശ ദൗത്യം;സുനിത വില്യംസിന് ലഭിക്കുന്ന ശമ്പളം അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.