scorecardresearch

17 വർഷമായി ഒളിവിൽ; ഹിസ്ബുൾ പ്രവർത്തകൻ മുഹമ്മദ് സൈഫുൽ ഇസ്ലാം അറസ്റ്റിൽ

2002ൽ പൊലീസ് അറസ്റ്റു ചെയ്ത മുഹമ്മദ് സൈഫുലിൽ നിന്ന് എകെ-47 റൈഫിൾ അടക്കം നിരവധി ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു

2002ൽ പൊലീസ് അറസ്റ്റു ചെയ്ത മുഹമ്മദ് സൈഫുലിൽ നിന്ന് എകെ-47 റൈഫിൾ അടക്കം നിരവധി ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു

author-image
WebDesk
New Update
Mohammad Saiful Islam

ചിത്രം: എഎൻഐ

ലഖ്‌നൗ: 17 വർഷത്തോളം ഒളിവിൽ കഴിഞ്ഞ ഹിസ്ബുൾ മുജാഹിദീൻ പ്രവർത്തകനായ മുഹമ്മദ് സൈഫുൽ ഇസ്ലാം അറസ്റ്റിൽ. മൊറാദാബാദ് പൊലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്)  ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

Advertisment

ജമ്മു കശ്മീരിലെ പൂഞ്ച് സ്വദേശിയാണ് ഉൽഫത്ത് ഹുസൈൻ എന്ന മുഹമ്മദ് സൈഫുൽ ഇസ്ലാം. ജാമ്യം ലംഘിച്ചതിന് പ്രാദേശിക കോടതി ഉൽഫത്ത് ഹുസൈനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൊറാദാബാദ് പൊലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ജമ്മു കശ്മീരിലെ വസതിയിൽ നിന്നാണ് ഉൽഫത്ത് ഹുസൈനെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. വെള്ളിയാഴ്ച നടന്ന സംയുക്ത ഓപ്പറേഷനിൽ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർ മൊറാദാബാദിലേക്ക് കൊണ്ടുവരികയാണ്. 'കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ഒളിവിൽ കഴിഞ്ഞ സമയത്തെ പ്രതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കുകയും ചെയ്യുമെന്ന്,' സീനിയർ പൊലീസ് സൂപ്രണ്ട് സത്പാൽ പറഞ്ഞു.

2002 ജൂലൈ 9നാണ് ഉൽഫത്ത് ഹുസൈനടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവരിൽ നിന്ന് ഒരു എകെ-47 റൈഫിൾ, ഒരു എകെ-56 റൈഫിൾ, രണ്ട് 30-ബോർ പിസ്റ്റളുകൾ, 12 ഹാൻഡ് ഗ്രനേഡുകൾ, 39 ടൈമറുകൾ, 50 ഡിറ്റണേറ്ററുകൾ, 37 ബാറ്ററികൾ, 29 കിലോ സ്ഫോടകവസ്തുക്കൾ, 560 ലൈവ് കാട്രിഡ്ജുകൾ, എട്ട് മാഗസിനുകൾ ഉൾപ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തിരുന്നു.

Advertisment

മൊറാദാബാദിലെ കട്ഘർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 2008ൽ ഉൽഫത്ത് ഹുസൈൻ ജാമ്യത്തിലിറങ്ങി. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഉൽഫത്ത് ഹുസൈൻ 1999 നും 2000 നും ഇടയിൽ പാക് അധിനിവേശ കശ്മീരിൽ പരിശീലനം നേടിയിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയ ശേഷമായിരുന്നു മൊറാദാബാദിലേക്ക് മടങ്ങിയത്. പ്രതി വലിയ ഭീകരാക്രമണം ലക്ഷ്യമിട്ടിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.

Read More

Arrested Hizbul Mujahidheen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: