scorecardresearch

ഹംപി കൂട്ടബലാത്സംഗ - കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ

വിദേശ വനിത ഉൾപ്പെടെ രണ്ടുപേരെ കൂട്ട ബലാത്സംഗത്തിനരയാക്കുകയും, യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേർ അറസ്റ്റിൽ

വിദേശ വനിത ഉൾപ്പെടെ രണ്ടുപേരെ കൂട്ട ബലാത്സംഗത്തിനരയാക്കുകയും, യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേർ അറസ്റ്റിൽ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
hampi rape

ആക്രമസംഭവം നടന്ന സനാപൂർ തടാകത്തിൻറെ തീരം

ബംഗളുരു: കർണാടകയിൽ വിദേശ വനിതയെയും ഹോം സ്‌റ്റേ ഉടമയെയും കൂട്ട ബലാത്സംഗത്തിനരയാക്കുകയും, ഒഡീഷയിൽ നിന്നുള്ള വിനോദസഞ്ചാരിയായ യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പ്രതികൾ എന്ന് സംശയിക്കുന്നു മൂന്നു പേരിൽ രണ്ടു പേരെയാണ് കൊപ്പൽ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്ത്. ഗംഗാവതി മേഖലയിൽ നിന്നുള്ള സായ് ചേതൻ, മല്ലേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് കൊപ്പൽ പൊലീസ് സൂപ്രണ്ട് ഡോ. റാം അരസിദ്ദി പറഞ്ഞു.

Advertisment

കർണാടകയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഹംപിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ടൂറിസ്റ്റ് കേന്ദ്രമായ ഹംപിയിൽ ഹോം സ്‌റ്റേ നടത്തുന്ന വനിതയെയും അവിടെ താമസിച്ചിരുന്ന ഇസ്രായേൽ സ്വദേശിനിയായ യുവതിയെയുമാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു പീഡനം. വെള്ളത്തിൽ‍ വീണ ഒഡീഷയിൽ നിന്നുള്ള 26 കാരനായ ബിബാഷെന്ന് വിനോദ സഞ്ചാരിയുടെ മൃതദേഹം ശനിയാഴ്ച രാവിലെ കനാലിൽ നിന്ന് കണ്ടെടുത്തു.

ഹംപിക്കു സമീപമുള്ള പ്രശസ്തമായ സനാപൂര്‍ തടാകക്കരയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. തടാകത്തിന് സമീപം വാനനിരീക്ഷണത്തിന് എത്തിയപ്പോഴാണ് സംഘം അക്രമത്തിനിരയായത്. അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവർ വിനോദ സഞ്ചാരികളുടെ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെയെല്ലാം കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് അക്രമി സംഘം ഇസ്രയേല്‍ വനിതയേയും ഹോംസ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതില്‍ ബിബാഷ് മരണപ്പെട്ടെന്ന് കർണാടക പൊലീസ് പറഞ്ഞു. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു.

Read More

Rape Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: