/indian-express-malayalam/media/media_files/2025/03/08/u1imeyEY5MscJEPcj0Cs.jpg)
തമിഴ്നാട്ടിൽ അമിത് ഷായ്ക് പകരം സന്താനഭാരതി ഫോട്ടോ ഉൾപ്പെടുത്തി ബിജെപി സ്ഥാപിച്ച പോസ്റ്ററുകളിലൊന്ന്
ചെന്നൈ: തമിഴ്നാട്ടിൽ അമിത് ഷായ്ക്ക് ആശംസ അറിയിച്ചുള്ള പോസ്റ്ററിനേ ചൊല്ലി വിവാദം. റാണിപേട്ടിൽ സന്ദർശനത്തിന് എത്തുന്ന അമിത് ഷായ്ക്ക് ആശംസ നേർന്ന് ബിജെപിയുടേതെന്ന പേരിലുള്ള പോസ്റ്ററിൽ അമിത് ഷായ്ക്ക് പകരം ഉപയോഗിച്ചിട്ടുള്ളത് സംവിധായകൻ സന്താന ഭാരതിയുടേതാണെന്നതാണ് പോസ്റ്റർ വലിയ രീതിയിൽ ചർച്ചയാവാൻ കാരണമായിട്ടുള്ളത്.
റാണിപേട്ട് ജില്ലയിലെ പല ഭാഗത്തും സന്താനഭാരതിയുടെ പടമുപയോഗിച്ചുള്ള പോസ്റ്റർ നിരന്നിട്ടുണ്ട്. ബിജെപി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എ അരുൾമൊഴിയുടെ പേര് സഹിതമാണ് പോസ്റ്റർ തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ പോസ്റ്റർ തയ്യാറാക്കിയത് ബിജെപിക്കാരാണെന്ന വാദം ബിജെപി പ്രവർത്തകർ ഇതിനോടകം നിഷേധിച്ചിട്ടുണ്ട്. തന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ഡിഎംകെയുടെ ശ്രമമാണ് പോസ്റ്ററിന് പിന്നിലെന്നാണ് എ അരുൾമൊഴി ഇതിനോടകം പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്.
ഗുണ സിനിമയുടെ സംവിധായകന്റെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബിജെപി പ്രവർത്തകർക്ക് സ്വന്തം നേതാവിനെ തിരിച്ചറിയാൻ പോലുമുള്ള കഴിവില്ലെന്ന് പരിഹസിച്ചുകൊണ്ടാണ് പലരും ചിത്രം വ്യാപകമായി ഷെയർ ചെയ്യുന്നത്. 56ാമത് സിഐഎസ്എഫ് റൈസിങ് ഡേയിൽ പങ്കെടുക്കാനാണ് അമിത് ഷാ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ എത്തിയത്.
റാണിപേട്ടയിലേക്ക് എത്തുന്ന ഉരുക്ക് മനുഷ്യൻ എന്നാണ് അമിത് ഷായെ പോസ്റ്ററിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ബിജെപിയെ നാണം കെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി എതിരാളികൾ ചെയ്തതാണെന്നും അരുൾ മൊഴി കൂട്ടിച്ചേർത്തു. സംഭവത്തിൽ ബിജെപി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ സന്താനഭാരതി ഇനിയും പ്രതികരിച്ചിട്ടില്ല.
Read More
- വിനോദ സഞ്ചാരികളോട് ക്രൂരത; വിദേശ വനിത ഉൾപ്പെടെ രണ്ട് പേരെ കൂട്ടബലാത്സംഗം ചെയ്തു
- മണ്ഡല പുനർനിർണയം: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സ്റ്റാലിൻ
- നിതീഷ് കുമാറിന്റെ മകൻ രാഷ്ട്രീയത്തിലേക്കോ? അഭ്യൂഹങ്ങൾ ശക്തം
- ദശലക്ഷണക്കിന് അനുയായികളുള്ള പാസ്റ്റർ ലൈംഗികാതിക്രമക്കേസിൽ പ്രതി
- മൻമോഹൻ സിങിന്റെ സ്മാരകം നിർമിക്കാൻ കുടുംബത്തിന്റെ അനുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.