/indian-express-malayalam/media/media_files/2025/02/05/f71ap1vkpvW6ozSbEKkV.jpg)
ചിത്രം: എക്സ്
ഡൽഹി: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട നൂറിലധികം ഇന്ത്യൻ കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം ബുധനാഴ്ച ഉച്ചയ്ക്ക് അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. 25 സ്ത്രീകളും പ്രായപൂർത്തിയാകാത്ത 12 പേരും 79 പുരുഷന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഗുജറാത്തിൽ നിന്ന് 33 പേരും, പഞ്ചാബിൽ നിന്ന് 30 പേരും, ഉത്തർപ്രദേശിൽ നിന്നും ചണ്ഡീഗഡിൽ നിന്നും രണ്ടുപേർ വീതവും മഹാരാഷ്ട്രയിൽ നിന്ന് മൂന്നു പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ മുതൽ വലിയ ജനക്കൂട്ടമാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചിരുന്നു. ആളുകളുടെ രേഖകള്‍ പരിശോധിക്കാനായി വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.
യുഎസ് സൈനിക വിമാനമായ സി-17ലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. ഇവരുമായി ടെക്സസിലെ സാൻ അന്റോണിയോയിൽ നിന്ന് കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിയോടെയാണ് വിമാനം പുറപ്പെട്ടത്. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം നാടുകടത്തപ്പെടുന്ന, ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുടെ ആദ്യ ബാച്ച് ആണിത്. കഴിഞ്ഞ വർഷം ഏകദേശം 1,100 അനധികൃത കുടിയേറ്റക്കാരെ പ്രത്യേക വിമാനങ്ങളിൽ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു.
ഇരുപതിനായിരത്തോളം ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെയാണ് യുഎസ് ഇമിഗ്രേഷൻ അതോറിറ്റി നാടുകടത്താൻ തയ്യാറെടുക്കുന്നത്. ഏകദേശം 75000ത്തോളം ഇന്ത്യക്കാർ അനധികൃതമായി രാജ്യത്ത് താമസിക്കുന്നുണ്ടെന്നാണ് വിവരം.
Read More
- ഗാസ ഏറ്റെടുക്കാൻ യുഎസ് തയ്യാർ; ഡൊണാൾഡ് ട്രംപിന്റെ നിർണായക പ്രഖ്യാപനം
- 25 കോടി ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കി; 4 കോടി വീടുകൾ നിർമ്മിച്ചു; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മോദി
- അനധികൃത കുടിയേറ്റം; ഇന്ത്യക്കാരെ തിരിച്ചയച്ച് അമേരിക്ക, സന്ദേശം വ്യക്തമെന്ന് യുഎസ് എംബസി
- ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; താഴ്ചയിൽ സർവകാല റെക്കോർഡ്
- 'ചോളി കെ പീച്ചേ ക്യാ ഹേ' പാട്ടിന് നൃത്തംവച്ച് വരൻ; കല്യാണം വേണ്ടെന്ന് വധുവിന്റെ അച്ഛൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.