scorecardresearch

25 കോടി ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കി; 4 കോടി വീടുകൾ നിർമ്മിച്ചു; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മോദി

പാവപ്പെട്ടവരുടെ കുടിലുകളിൽ ഫോട്ടോ ഷൂട്ട് നടത്തുന്നവർക്ക് പാർലമെന്റിൽ ദരിദ്രരെക്കുറിച്ച് സംസാരിക്കുന്നത് ബോറടിപ്പിക്കുന്നതായി തോന്നാമെന്ന് പ്രധാനമന്ത്രി

പാവപ്പെട്ടവരുടെ കുടിലുകളിൽ ഫോട്ടോ ഷൂട്ട് നടത്തുന്നവർക്ക് പാർലമെന്റിൽ ദരിദ്രരെക്കുറിച്ച് സംസാരിക്കുന്നത് ബോറടിപ്പിക്കുന്നതായി തോന്നാമെന്ന് പ്രധാനമന്ത്രി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
PM Modi, Lok Sabha Speech

ചിത്രം: യൂട്യൂബ്

ഡൽഹി: ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുന്നതിനെടെ, സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ രാജ്യത്തെ 25 കോടി ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കിയെന്നും ദരിദ്ര ജനവിഭാഗങ്ങൾക്കായി 4 കോടിയിലധികം വീടുകളും 12 കോടി ശൗചാലയങ്ങളും നിർമ്മിച്ചതായി മോദി പറഞ്ഞു.

Advertisment

പ്രതിപക്ഷ പാർട്ടികൾ രാജ്യത്തെ യുവാക്കളെ വഞ്ചിക്കുകയാണെന്നും ഒരിക്കലും നിറവേറ്റാനാവാത്ത വാഗ്ദാനങ്ങൾ നൽകുകയാണെന്നും മോദി കുറ്റപ്പെടുത്തി. എൻഡിഎ സർക്കാർ തങ്ങളുടെ സമ്പാദ്യം "ശീഷ് മഹൽ" നിർമ്മിക്കാൻ അല്ല ഉപയോഗിച്ചത്, മറിച്ച് രാജ്യ നിർമ്മാണത്തിനാണ് ഉപയോഗിച്ചതെന്ന് ഡൽഹിയിൽ നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ആം ആദ്മി പാർട്ടിയെ പരിഹസിച്ച് മോദി പറഞ്ഞു.

രാജ്യത്തെ ദരിദ്ര ജനതയ്ക്ക് കേന്ദ്രം തെറ്റായ മുദ്രാവാക്ക്യം നൽകാറില്ലെന്നും യഥാർത്ഥ വികസനമാണ് നൽകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 'ദാരിദ്ര്യത്തിൽ ജീവിച്ചവർക്കേ ഒരു മേൽക്കൂരയുടെ അർത്ഥം മനസ്സിലാകൂ. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ ദുരവസ്ഥ മനസ്സിലാക്കാൻ കഴിയാത്ത ആളുകളുണ്ട്. ദരിദ്ര ജനവിഭാഗങ്ങൾക്കായി 4 കോടിയിലധികം വീടുകളും 12 കോടി ശൗചാലയങ്ങളും സർക്കാർ നിർമ്മിച്ചു.'

'പാവപ്പെട്ടവരുടെ കുടിലുകളിൽ പോയി ഫോട്ടോ ഷൂട്ട് നടത്തുന്നവർക്ക് പാർലമെന്റിൽ ദരിദ്രരെക്കുറിച്ച് സംസാരിക്കുന്നത് ബോറടിപ്പിക്കുന്നതായി തോന്നാം,' രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ പ്രതികരണത്തെ വിമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. അഞ്ചു വർഷത്തിനിടെ രാജ്യത്തെ 12 കോടി കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ നൽകിയെന്നും പ്രധാനമന്ത്രി മോദി ലോക്സഭയിൽ പറഞ്ഞു.

Read More

Advertisment
pm modi lok sabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: