scorecardresearch

അനധികൃത കുടിയേറ്റം; ഇന്ത്യക്കാരെ തിരിച്ചയച്ച് അമേരിക്ക, സന്ദേശം വ്യക്തമെന്ന് യുഎസ് എംബസി

അനധികൃത കുടിയേറ്റക്കാരായ 205 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതായി റിപ്പോര്‍ട്ട്

അനധികൃത കുടിയേറ്റക്കാരായ 205 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതായി റിപ്പോര്‍ട്ട്

author-image
WebDesk
New Update
US Embassy

എക്സ്‌പ്രസ് ഫൊട്ടോ

ഡൽഹി: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാർക്കെതിരായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 205 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരുമായി യുഎസ് സൈനിക വിമാനമായ സി-17, ടെക്സസിലെ സാൻ അന്റോണിയോയിൽ നിന്ന് പുലർച്ചെ 3 മണിയോടെ പുറപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Advertisment

അതിർത്തികളിൽ അമേരിക്ക ശക്തമായ നടപടികൾ സ്വീകരിക്കുകയാണെന്നും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുകയാണെന്നും ഡൽഹിയിലെ യുഎസ് എംബസി വക്താവ് പറഞ്ഞു. 'ഇതിന്റെ ഭാഗമായി രാജ്യത്ത് എത്തിയ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുകയാണ്. ഈ നടപടികൾ വ്യക്തമായ സന്ദേശം നൽകുന്നു,' അദ്ദേഹം പറഞ്ഞു.

ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം നാടുകടത്തപ്പെടുന്ന, ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുടെ ആദ്യ ബാച്ച് ആണിത്. കഴിഞ്ഞ വർഷം ഏകദേശം 1,100 അനധികൃത കുടിയേറ്റക്കാരെ പ്രത്യേക വിമാനങ്ങളിൽ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു.

ഇരുപതിനായിരത്തോളം ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെയാണ് യുഎസ് ഇമിഗ്രേഷൻ അതോറിറ്റി നാടുകടത്താൻ തയ്യാറെടുക്കുന്നത്. ഏകദേശം 75000ത്തോളം ഇന്ത്യക്കാർ അനധികൃതമായി രാജ്യത്ത് താമസിക്കുന്നുണ്ടെന്നാണ് വിവരം.

Advertisment

അതേസമയം, അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ തയ്യാറാണെന്ന് ഇന്ത്യ നിലപാട് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സന്ദേശം അറിയിച്ചിരുന്നു.

Read More

Us Immigration

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: