scorecardresearch

'ചോളി കെ പീച്ചേ ക്യാ ഹേ' പാട്ടിന് നൃത്തംവച്ച് വരൻ; കല്യാണം വേണ്ടെന്ന് വധുവിന്റെ അച്ഛൻ

അനുചിതമായ പ്രകടനമാണെന്ന് പറഞ്ഞ്, പ്രകോപിതനായ വധുവിന്റെ അച്ഛൻ ഉടൻ തന്നെ കല്യാണച്ചടങ്ങുകൾ നിർത്തിവക്കുകയായിരുന്നു

അനുചിതമായ പ്രകടനമാണെന്ന് പറഞ്ഞ്, പ്രകോപിതനായ വധുവിന്റെ അച്ഛൻ ഉടൻ തന്നെ കല്യാണച്ചടങ്ങുകൾ നിർത്തിവക്കുകയായിരുന്നു

author-image
WebDesk
New Update
wedding1

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: വിവാഹച്ചടങ്ങിനിടെ ബോളിവുഡിലെ ഒരു പാട്ടിന്റെ താളത്തിനൊപ്പം നൃത്തം വെയ്ക്കുമ്പോൾ വരൻ ഒരിക്കലും കരുതി കാണില്ല തന്റെ വിവാഹം മുടങ്ങാൻ പോകുകയാണെന്ന്. 'ചോളി കെ പീച്ചേ ക്യാ ഹേ' എന്ന പാട്ടിന്റെ താളത്തിനൊപ്പം നൃത്തം വെയ്ക്കാൻ കൂട്ടുകാർ നിർബന്ധിച്ചപ്പോൾ വരൻ നൃത്തം വച്ചതിന് വധുവിന്റെ അച്ഛൻ വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു.

Advertisment

ഡൽഹിയിലാണ് സംഭവം. ഘോഷയാത്ര ആയിട്ടാണ് വരൻ ന്യൂഡൽഹിയിലെ വേദിയിലെത്തിയത്. സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ ഗാനത്തിന് വരൻ ചുവടു വയ്ക്കുകയായിരുന്നു. എന്നാൽ വരന്റെ നൃത്തവും പ്രവൃത്തികളും വധുവിന്റെ അച്ഛന് ഇഷ്ടമായില്ല. അച്ഛൻ അവിടം വിട്ട് പോകാനൊരുങ്ങിയെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

അനുചിതമായ പ്രകടനമാണെന്ന് പറഞ്ഞ്, പ്രകോപിതനായ വധുവിന്റെ അച്ഛൻ ഉടൻ തന്നെ കല്യാണച്ചടങ്ങുകൾ നിർത്തിവക്കുകയായിരുന്നു. വരന്റെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞാണ് വധുവിന്റെ പിതാവ് ഇറങ്ങിപ്പോയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഇതെല്ലാം കണ്ണീരോടെ കണ്ടു നിൽക്കുകയായിരുന്നു വധു.

Advertisment

വരൻ വധുവിന്റെ പിതാവിനോട് പരമാവധി സംസാരിക്കാൻ ശ്രമിച്ചു. ഇതൊരു തമാശയായി ചെയ്തതാണെന്ന് പറഞ്ഞെങ്കിലും ശ്രമങ്ങൾ പാഴായെന്നും കണ്ടുനിന്നവർ പറഞ്ഞു. വിവാഹം മുടങ്ങിയതിനു ശേഷവും വധുവിന്റെ പിതാവിന്റെ കോപം ശമിച്ചില്ലെന്ന് വധുവിന്റെ കുടുംബവുമായി അടുപ്പമുള്ളവർ പറയുന്നു.

Read More

Marriage

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: