scorecardresearch

കേന്ദ്ര ബജറ്റ് 2025; വില കൂടുന്നവയും കുറയുന്നവയും

ഉയർന്ന തീരുവ കാരണം ടെലികോം ഉപകരണങ്ങളുടെയും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെയും വില ഉയരാൻ സാധ്യതയുണ്ട്. അതേ സമയം ജീവൻ രക്ഷാമരുന്നുകളുടെ വിലയിൽ കുറവുണ്ടാകും

ഉയർന്ന തീരുവ കാരണം ടെലികോം ഉപകരണങ്ങളുടെയും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെയും വില ഉയരാൻ സാധ്യതയുണ്ട്. അതേ സമയം ജീവൻ രക്ഷാമരുന്നുകളുടെ വിലയിൽ കുറവുണ്ടാകും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Union Budget 2025

കേന്ദ്ര ബജറ്റ് 2025; വില കൂടുന്നവയും കുറയുന്നവയും

ന്യൂഡൽഹി: ജനപ്രിയ പ്രഖ്യാപനങ്ങളാൽ ശ്രദ്ധേയമാവുകയാണ് മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. ആദായ നികുതിയുടെ പരിധി ഉയർത്തിയതാണ് നിർമലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റിലെ ഞെട്ടിക്കുന്ന തീരുമാനം.

Advertisment

12 ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് ആദായനികുതി നൽകേണ്ടതില്ലെന്നതാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. കേന്ദ്ര ബജറ്റിലൂടെ ഏതൊക്കെ വസ്തുക്കൾക്ക് വില കുറയുകയും കൂടുകയും ചെയ്യുമെന്നത് പരിശോധിക്കാം

വില കുറയുന്നവ

മൊബൈൽ ഫോണുകൾക്ക് വില കുറയും. മൊബൈൽ ഫോൺ ബാറ്ററി ഉൽപ്പാദനവുമായി ബന്ധപ്പെട്ടുള്ള നികുതി കുറയ്ക്കുന്നതോടെ ഫോണുകൾക്ക് വില കുറയുന്നത്.

36 ജീവൻ രക്ഷാ മരുന്നുകളുടെ വില കുറയും. കാൻസർ, അപൂർവ്വ രോഗങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന ജീവൻരക്ഷാ മരുന്നുകളുടെയും കസ്റ്റംസ് ഡ്യൂട്ടി ബജറ്റിൽ കുറച്ചതോടെയാണ് ഇവയുടെ വിലയിലും കുറവുണ്ടാകുന്നത്. 

Advertisment

ഇവി ബാറ്ററികളുടെ വില കുറയും. ഇലക്ട്രോണിക് വാഹനവിപണയിൽ മുന്നേറ്റം ലക്ഷ്യമിട്ട് പ്രഖ്യാപനങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഇവയുടെ വിലയിലും കുറവുണ്ടായത്. സിങ്ക്, ലിഥിയം-അയൺ ബാറ്ററി, ചെരുപ്പ്, തുകൽ വെറ്റ് ബ്ലൂ ലെതർ എന്നിവയുടെയും വില കുറയും.

വില കൂടുന്നവ

ഫ്‌ളാറ്റ് പാനലുകളുടെ ഇറക്കുമതിയുടെ തീരുവയില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഫ്‌ലാറ്റ് പാനല്‍ ഡിസ്‌പ്ലേയ്ക്ക് വില കൂടും.

നെയ്‌തെടുക്കുന്ന തുണിത്തരങ്ങള്‍ക്കുള്ള വിലയും ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് കൂടാതെ അവശ്യ വസ്തുക്കളല്ലാത്ത ആഡംബര ഉല്‍പ്പന്നങ്ങള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, കാര്‍ബണ്‍ ബഹിര്‍ഗമനം കൂടിയ വാഹനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പന വില ഉയരാനും സാധ്യതയുണ്ട്.

Read More

Nirmala Sitharaman Modi Government Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: